സാ​മ്പ​ത്തി​കമാന്ദ്യം: വാളെടുത്ത്‌ സിന്‍ഹമാരും സ്വാമിയും;എ​ണ്‍​പ​തു ക​ഴി​ഞ്ഞ തൊ​ഴി​ല​ന്വേ​ഷ​ക​ന​ല്ല; സി​ൻ​ഹ​യെ കു​ത്തി ജ​യ്റ്റ്ലിയും . പരസ്യവിമര്‍ശനങ്ങള്‍ ബി.ജെ.പിക്കു തലവേദന

ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ സാന്പത്തിക നയങ്ങളെ നിശിതമായി വിമർശിച്ച ബിജെപി മുതിർന്ന നേതാവ് യശ്വന്ത് സിൻഹയെ പരിഹസിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വിമർശനങ്ങളുന്നയിച്ച സിൻഹയെ എണ്‍പതാം വയസിലെ ജോലി അപേക്ഷകനെന്നു വിശേഷിപ്പിച്ച ജയ്റ്റ്ലി മുൻ ധനകാര്യമന്ത്രിയെന്ന ആഢംബരത്തിലേക്കു താൻ എത്തിയിട്ടില്ലെന്നും പരിഹസിച്ചു.1991-ൽ 400 കോടി ഡോളർ മാത്രം ശേഷിപ്പുണ്ടായിരുന്നതു മറന്നിട്ടു വിമർശകനാകാനുള്ള അവസരമില്ലല്ലോ എനിക്ക്. കോളമിസ്റ്റായി മാറിയ മുൻ ധനമന്ത്രിയല്ല ഞാൻ. എണ്‍പതു കഴിഞ്ഞ തൊഴിലന്വേഷകനുമല്ല. മുൻ ധനകാര്യമന്ത്രിയെന്ന ആഢംബരത്തിലേക്കു ഞാൻ എത്തിയിട്ടില്ല- ജയ്റ്റ്ലി പറഞ്ഞു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായും മുൻ ധനമന്ത്രി പി.ചിദംബരവുമായും ചേർന്നാണ് സിൻഹയുടെ ആരോപണങ്ങളെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.

അതേസമയം സമ്പദ്‌രംഗത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടയിലും മുതിര്‍ന്ന നേതാക്കളുടെ പരസ്യവിമര്‍ശനങ്ങള്‍ ബി.ജെ.പിക്കു തലവേദനയാകുന്നു. വാജ്‌പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത്‌ സിന്‍ഹ കഴിഞ്ഞ ദിവസം ലേഖനത്തിലൂടെ ഉന്നയിച്ച വിമര്‍ശനം കൂടുതല്‍ കടുപ്പിച്ചതിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി ലോക്‌സഭാംഗം കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. ബി.ജെ.പിയുടെ രാജ്യസഭാംഗമായ ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിയും ആര്‍.എസ്‌.എസ്‌. ചിന്തകന്‍ എസ്‌. ഗുരുമൂര്‍ത്തിയും ധനമന്ത്രാലയത്തെയും ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെയും പ്രതിക്കൂട്ടിലാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യശ്വന്ത്‌ സിന്‍ഹയ്‌ക്കു മറുപടി നല്‍കാന്‍ അദ്ദേഹത്തിന്റെ മകനും വ്യോമയാന സഹമന്ത്രിയുമായ ജയന്ത്‌ സിന്‍ഹയെ ഇറക്കിയെങ്കിലും അതു മതിയായില്ല. തുടര്‍ന്ന്‌, ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സര്‍ക്കാരിനു കെല്‍പ്പുണ്ടെന്നു പറഞ്ഞ്‌ ജയ്‌റ്റ്‌ലി നേരിട്ടിറങ്ങി. യശ്വന്ത്‌ സിന്‍ഹ പറഞ്ഞതു തെറ്റെങ്കില്‍ തെളിയിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും പി. ചിദംബരത്തിന്റെയും അഭിപ്രായം എഴുതിത്തള്ളിയതിനെ കുറ്റപ്പെടുത്തിയും എന്‍.ഡി.എ. സഖ്യകക്ഷിയായ ശിവസേനയും രംഗത്തുണ്ട്‌. മുഖപത്രമായ സാമ്‌നയിലുടെയാണു ശിവസേനയുടെ ആക്രമണം.yashwant-sinha-

സാമ്പത്തിക മാന്ദ്യത്തിന്‌ മുന്‍ സര്‍ക്കാരിനെ പഴിക്കേണ്ടെന്നും എല്ലാം ഭദ്രമാക്കാന്‍ ഈ സര്‍ക്കാരിന്‌ നിരവധി അവസരങ്ങള്‍ കിട്ടിയിരുന്നെന്നും യശ്വന്ത്‌ സിന്‍ഹ പറഞ്ഞു. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നോട്ട്‌ നിരോധനവും ജി.എസ്‌.ടി. നടപ്പാക്കിയതിലെ അപാകതയുമാണു കാരണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തിലെ ലേഖനത്തില്‍ ആരോപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്ങിനെയും പീയൂഷ്‌ ഗോയലിനെയും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയുടെ സാമ്പത്തികാവസ്‌ഥയെക്കുറിച്ച്‌ തന്നെക്കാള്‍ കൂടുതല്‍ അറിവ്‌ അവര്‍ക്കുള്ളതിനാലാകാം ഇന്ത്യ ലോക സമ്പദ്‌ഘടനയുടെ നട്ടെല്ലാണെന്ന്‌ അവര്‍ ഇപ്പോഴും പറയുന്നത്‌. സാമ്പത്തികനില ഭദ്രമെന്നു ന്യായീകരിക്കാന്‍ തന്റെ മകനെ ഉപയോഗിക്കുകയായിരുന്നെങ്കില്‍ അതു തരംതാണ കളിയായി. സജീവ രാഷ്‌ട്രീയത്തില്‍നിന്ന്‌ വിട്ടുനില്‍ക്കുന്നു എന്നതിനര്‍ഥം രാജ്യതാല്‍പ്പര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കില്ലെന്നല്ല.ബി.ജെ.പിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ല. അപ്രിയസത്യങ്ങള്‍ തുറന്നുപറയാന്‍ നേതാക്കള്‍ക്ക്‌ ഭയമാെണ്‌. സുപ്രധാന വിഷയങ്ങളില്‍ അഭിപ്രായമറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അവസരം കിട്ടിയില്ലെന്നും യശ്വന്ത്‌ സിന്‍ഹ പറഞ്ഞു.

യശ്വന്ത്‌ സിന്‍ഹ പറഞ്ഞതിനെ തള്ളിപ്പറയരുതെന്നും രാജ്യം കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരില്‍ ഒരാളാണ്‌ അദ്ദേഹമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. അദ്ദേഹം പറഞ്ഞത്‌ രാജ്യത്തിന്റേയും പാര്‍ട്ടിയുടേയും താല്‍പര്യം സംരക്ഷിക്കുന്ന കാര്യങ്ങളാണ്‌. സാമ്പത്തികാവസ്‌ഥയെ സര്‍ക്കാരിനു മുന്നില്‍ ഒരു കണ്ണാടിയിലെന്നവണ്ണം പ്രതിഫലിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയുമാണ്‌ ചെയ്യേണ്ടതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.നോട്ട്‌ റദ്ദാക്കലിലൂടെ പണം കണ്ടുകെട്ടുകയല്ല ലക്ഷ്യമിട്ടതെന്നും സമ്പദ്‌രംഗത്തിന്റെ ശുദ്ധീകരണമായിരുന്നെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. നയതീരുമാനങ്ങളിലെ സ്‌തംഭനം അവസാനിപ്പിക്കാനും രാജ്യത്തിന്റെ സമ്പദ്‌രംഗത്തെ ആഗോള സമ്പദ്‌വ്യവസ്‌ഥയുമായി ഏകോപിപ്പിക്കാനും കഴിഞ്ഞെന്നും ജയ്‌റ്റ്‌ലി അവകാശപ്പെട്ടു.

സാന്പത്തിക മാന്ദ്യത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഇപ്പോഴത്തെ സർക്കാരിനാണെന്നും അതിനു മുൻ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും യശ്വന്ത് സിൻഹ പറഞ്ഞിരുന്നു. യശ്വന്ത് സിൻഹയെ പിന്തുണച്ച് ബിജെപി നേതാവായ ശത്രുഘ്നൻ സിൻഹയും ശിവസേനയും രംഗത്തെത്തി. മാന്ദ്യത്തിന്‍റെ പ്രധാന ഉത്തരവാദി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വീണ്ടും ആരോപിച്ചു. ഇതോടെ, സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ ബിജെപിക്കുള്ളിലെ പോര് കൂടുതൽ രൂക്ഷമായി.

Top