ഞങ്ങളെ കൊന്നൊടുക്കിയാലും നാളെ റോബോട്ടുകള്‍ വാര്‍ത്ത പറയും.മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റത്തില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ പ്രതിഷേധം.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ദിച്ച് വരികയാണെന്നതില്‍ സ്ഥിര ബുദ്ദിയുള്ള ആര്‍ക്കും ഒരു സംശയവും ഉണ്ടാകില്ല.ചില വികസിത രാജ്യങ്ങള്‍ എന്ന് നാം വിളിക്കുന്ന (അവരുടെ ഇടപെടലില്‍ ആ വികസനമില്ല എന്നതാണ് വസ്തുത)രാജ്യങ്ങളില്‍ ഉള്ള അത്ര പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്ന് സമ്മതിക്കാമെങ്കിലും ഇവിടേയും സ്ഥിതി മറിച്ചല്ല.അതില്‍ മീഡിയ വളരെ ശക്തമായ കേരളത്തിലും ഭരണകൂടം മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുന്ന അപകടകരമായ കാഴ്ചയണ് തൊട്ടടുത്ത ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.aneeb

 

രണ്ടും മാധ്യമ പ്രവര്‍ത്തകര്‍ സംഘടിതരായ കേരളത്തിലെ രണ്ട് മഹാ നഗരങ്ങളില്‍ നിന്ന്.കൊച്ചിയും കോഴിക്കോടും.2016 അനീബിനും പത്രക്കാര്‍ക്കും അത്ര നല്ല വര്‍ഷമല്ല എന്ന് ഫേയ്‌സ്ബുക്കില്‍ ആരോ ഇട്ട കമന്റ് പോലെ പുതുവത്സര പുലരിയില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങി വച്ചിരിക്കുകയാണ് ഭരണകൂടം.ഞാറ്റുവേലയുടെ ചുംബന തെരുവിനിടെ മഫ്തിയിലുള്ള പോലീസുകാരന്‍ ഒരു സമരക്കാരനെ തല്ലുന്നത് കണ്ട് പിടിച്ച് മാറ്റിയ അനീബ് എന്ന തേജസിന്റെ റിപ്പോര്‍ട്ടറെ കേരളത്തിലെ ഭരണകൂടം തന്നെ ജാമ്യമില്ല വകുപ്പ് പ്രകാരം ഇരുമ്പഴിക്കുള്ളിലാക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിസ്സഹായനായ ഒരാളെ ക്രൂരമായി മറ്റൊരുവന്‍ അക്രമിക്കുന്നത് തടഞ്ഞതാണ് അനീബ് എന്ന ആ യുവ പത്രപ്രവര്‍ത്തകന്‍ ചെയ്ത പാതകം.പോലീസുകാരന്‍ ആണ് ആ അതിക്രമം നടത്തുന്നതെന്ന് അനീബിന് അറിയില്ലായിരുന്നു(അറിഞ്ഞാലും പ്രതികരിക്കുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും പറയും)സമരത്തിനിടയില്‍ വെച്ചും പിന്നെ സ്റ്റേഷനില്‍ കൊണ്ടു പോയും തങ്ങളുടെ കൈക്കരുത്ത് പോലീസ് എമാന്മാര്‍ അനീബിന് മേല്‍ തീര്‍ത്തു.എന്നിട്ടും പകയടങ്ങാത നിയമപാലകര്‍ അദ്ദേഹത്തെ ജയിലടക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് അനീബ് ജയില്‍ മോചിതനായത്.ഇരുമ്പഴിക്കുള്ളില്‍ നിന്ന് ഇറങ്ങിയ ശേഷം നേരെ ആ യുവാവ് പോയത് ചികിത്സക്കാണ്.
പ്രമുഖരായ പല മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടിട്ട് പോലും അനീബിന് ജയിലില്‍ കഴിയേണ്ടി വന്നത് സാക്ഷരരും ,പുരോഗമന വാദികളും നിറഞ്ഞ ഈ കൊച്ചുകേരളത്തിലാണെന്നതില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.അനീബിന് നേരെയുണ്ടായ കയ്യേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിലും പക്ഷഭേതമുണ്ടായെന്നതും കാണാതിരുന്നു കൂടാ.അനീബ് ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ രാഷ്ട്രീയ നിറം ചര്‍ച്ചയാക്കാനാണ് മാധ്യമസുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിലെ ഒരു വിഭാഗം ശ്രമിച്ചത്.തേജസിലെ പത്രക്കാരനല്ലേ അവനത് വേണമെന്ന് പറഞ്ഞയാളുകളേയും നവമാധ്യമങ്ങളില്‍ കാണാനായി.Aregbesola-addressing-journalist-on-election-dat-1729x1080തേജസിന്റേയും,ജന്‍മഭൂമിയുടേയും ,ചന്ദ്രികയുടേയും ,ദേശാഭിമാനിയുടേയും, വീക്ഷണത്തിന്റേയുമൊക്കെ രാഷ്ട്രീയത്തോട് യോജിപ്പും വിയോജിപ്പും പുലര്‍ത്തുന്നവര്‍ ഇന്നാട്ടിലുണ്ട്.വ്യക്തിപരമായി പല വാര്‍ത്തകളിലും വിയോജിപ്പുകള്‍ പുലര്‍ത്തുമ്പോഴും അനീബ് ആത്യന്തികമായി ഒരു പത്രക്കാരനാണെന്നും അദ്ദേഹം ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവരെ എങ്ങിനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന് വിളിക്കുക.അനീബിന് നേരെ നടന്ന കയ്യേറ്റത്തിന്റെ വാര്‍ത്തകള്‍ ഒടുങ്ങും മുന്‍പാണ് കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ അനില്‍ ജോര്‍ജിന് നേരെ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ വളരെ മോശം വാക്കുകള്‍ ഉപയോഗിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തത്.വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റത്തെ കുറിച്ച് ചോദിച്ചത് മന്ത്രി മോഹനന് ”പിടിച്ചില്ല ”എന്നതാണ് അനിലിന് തെറി കേള്‍ക്കാന്‍ കാരണം.”മാധ്യമ വ്യഭിചാരികളെ”എന്നാണ് മോഹനന്‍ മന്ത്രി ആ മാധ്യമ സംഘത്തെ വിളിച്ചത്.കൂടാതെ ക്യാമറ മറക്കുകയും മൈക്ക് വയര്‍ വലിച്ച് പൊട്ടിക്കുകയും ചെയ്തു കളരി മന്ത്രി.anil jorj

എന്നിട്ടും സംസ്ഥാനത്തെ ഒരു ഭരണാധികാരി പോലും മോഹനനെ എതിര്‍ത്ത് രംഗത്തെതിരുന്നത് അത്ഭുതപ്പെടുത്തുന്നു.റിപ്പോര്‍ട്ടര്‍ ടിവി ഒഴികേയുള്ളവരാരും മന്ത്രിയുടെ ഈ ”തോന്നിവാസം”വാര്‍ത്തയാക്കാന്‍ മുതിര്‍ന്നില്ല എന്നതും കാണാതിരുന്നുകൂടാ.(ദേശാഭിമാനിയെ മനപൂര്‍വ്വം പറയാതിരുന്നതാണ്.അവര്‍ രാഷ്ട്രീയം കൊണ്ട് വാര്‍ത്തയാക്കി എന്നാണല്ലോ പറയുക)k p m2
അവനവന് പറ്റുമ്പോള്‍ മാത്രമേ വാര്‍ത്തയുള്ളൂ എന്ന സസ്‌കാരത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരും മാറിയേ മതിയാകൂ എന്ന തിരിച്ചറിവാണ് ഈ രണ്ട് സംഭവങ്ങളും തെളിയിക്കുന്നത്.ചുംബന സമരത്തോട് പല വിയോജിപ്പുകളും അനീബിന് ഉണ്ടെന്നാണ് മനസിലാക്കുന്നത്.എന്നിട്ടും ആ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരെ ഫാസിസ്റ്റുകളും ഭരണകൂടവും ഒന്നിച്ചാക്രമിക്കുമ്പോള്‍ തടഞ്ഞത് മാധ്യമ പ്രവര്‍ത്തകന്‍ പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് എന്ന തിരിച്ചറിവുള്ളത് കോണ്ടാകാം.സമൂഹത്തില്‍ നടക്കുന്ന ഏത് അതിക്രമവും കണ്ട് ഫോട്ടോയെടുത്ത് വാര്‍ത്തയാക്കനുള്ളവരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന പൊതുധാരണക്ക് ഏറ്റ അടിയാണ് അനീബിന്റെ പ്രതികരണം.തങ്ങള്‍ക്ക് നേരെ അസഭ്യം പുലമ്പിയ മന്ത്രിയോട് ”മാന്യമായി മായി പെരുമാറണമെന്ന്” ചങ്കൂറ്റത്തോടേ പറഞ്ഞ അനിലിനേയുംകാണാതിരുന്നു കൂടാ.ആരോ പഞ്ഞത് പോലെ ”നാളെ മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ നിങ്ങള്‍ കൊന്നൊടുക്കിയേക്കാം.പക്ഷെ അക്കാലത്ത് റോബോട്ടുകള്‍ വാര്‍ത്ത പറയും”.പൊതുസമൂഹത്തിലേക്ക് വാര്‍ത്തകള്‍ വിസ്‌ഫോടനമായി മാറുന്ന കാലത്ത് ഞങ്ങളുടെ നാവരിയാന്‍ ശ്രമിക്കുന്നവര്‍ ഫാസിസ്റ്റുകള്‍ക്ക് കാലം നല്‍കിയ ശിക്ഷയെന്തെന്ന് കൂടി ആലോചിക്കുന്നത് നല്ലതാണ്.അനീബിനും അനില്‍ ജോര്‍ജിനും ഐക്യദാര്‍ഡ്യം.

Top