ഹിന്ദി ഗാനത്തിന് ചുവട് വെച്ച വൃദ്ധയുടെ വീഡിയോ കണ്ടത് എഴുപത് ലക്ഷത്തിലധികം പേര്‍; വീഡിയോ വൈറലാവുന്നു  

 

 

മുംബൈ: നൃത്തം ചെയ്യുന്നതിന് പ്രായം ഒരു തടസമേയല്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 1956ല്‍ പുറത്തിറങ്ങിയ പരിവാര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ ഗാനത്തിന് ചുവടു വെച്ച വൃദ്ധയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.  നൃത്തം ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ക്കും പ്രായം ഒരു പ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ച് മാറി നില്‍ക്കുന്നവര്‍ക്കും ഈ വയോധിക ഒരു പ്രചോദനമാണ്. ചുവടുകള്‍ക്കൊപ്പം മനോഹരമായ ഭാവങ്ങളും ഇവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.  സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വയോധിക ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പാട്ടിന് ചുവടുവെച്ച വൃദ്ധയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മന സ്റ്റാര്‍സ്‌ എന്ന പേജില്‍ ഡിസംബര്‍ ആറിന് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടകം 70 ലക്ഷത്തിലധം പേര്‍ കണ്ടുകഴിഞ്ഞു. രണ്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Top