ആവേശം പകരാൻ മോദി കേരളത്തിൽ;എൻഡിഎ സ്ഥാനാര്‍ത്ഥികൾ വേദിയിൽ അണിനിരക്കും

കോഴിക്കോട് :പാർലമെന്റ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും .വെള്ളിയാഴ്ച്ച വൈകിട്ട് കോഴിക്കോടാണ് മോദി എത്തുന്നത് .വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിയ്ക്കുന്നത്.പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്. സുരക്ഷയ്ക്കായി പത്ത് എസ്പിമാര്‍, അഞ്ച് അഡീഷണല്‍ എസ്പിമാര്‍, 30 ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 വനിതാപൊലീസ് ഉള്‍പ്പെടെ രണ്ടായിരം പൊലീസുകാരെ വിന്യസിക്കും.

വൈകിട്ട് 6.40 നാണ് ബീച്ചിലെത്തുക.പരിപാടിക്ക് രണ്ടുലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികളെ അണിനിരത്തി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

അന്‍പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോടെയാണ് ബീച്ചിലെ വേദി സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ നിര്‍മല്‍സുരാനയും സത്യകുമാറും പരിപാടികള്‍ വിലയിരുത്താന്‍ എത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി.പ്രകാശ് ബാബുവും ചടങ്ങിനെത്തുന്നത് പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിക്കും.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

സുധാകരന് വിനയായി സ്ത്രീവിരുദ്ധ പ്രചാരണ വീഡിയോ !!സ്ത്രീകള്‍ക്കൊന്നിനും കഴിവില്ല,കഴിവുള്ളത് ആണുങ്ങള്‍ക്ക് മാത്രം, ആണത്വമുണ്ടെങ്കില്‍ മാത്രമേ കാര്യം സാധിക്കൂ;സുധാകര പരാജയം ഉറപ്പിച്ച് കണ്ണൂർ കോൺഗ്രസ് !.പണികൊടുത്തത് സ്വന്തം പ്രചാരണ വിഭാഗം! നിലയ്‌ക്കലും മാറാടും ചര്‍ച്ചയാക്കി കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. തരൂരിനെ ജയിപ്പിക്കാന്‍ അവസാന തന്ത്രങ്ങൾ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്..സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ കേരളം ചുവപ്പണിയും.എല്‍ഡിഎഫ് 14 സീറ്റിൽ!.യു ഡി എഫിന് ഉറച്ചത് 5 സീറ്റ് മാത്രം!..ഏഷ്യാനെറ്റ് സർവേകൾ തെറ്റും.കേരളത്തില്‍ എല്‍ഡിഫ് തരംഗമെന്ന് ഇന്ത്യ ടൈംസ് അഭിപ്രായ സര്‍വെ. തിരുവനന്തപുരത്ത് എല്ലാവരും ഒറ്റക്കെട്ട്!!തരൂരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ല-നാനാ പഠോളെ
Latest