സുധാകരന് നേരെയുണ്ടായ സിപിഎം ആക്രമണശ്രമം തീക്കളിയെന്ന് പാച്ചേനി

കണ്ണൂർ :കണ്ണൂർ നിയോജക മണ്ഡലത്തിലെ  യുഡി എഫ് സ്ഥാനാർഥി കെ സുധാകരന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് .സുധാകരന് നേരെയുണ്ടായ സിപിഎം ആക്രമണശ്രമം തീക്കളിയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഫെയ്‌സ്ബുക്കിൽ കുറിച്ചു .

ധർമ്മടം നിയോജകമണ്ഡലത്തിലെ കുഴിമ്പാലോട് വെച്ച് സ്ഥാനാർത്ഥി പര്യടനം നടക്കുമ്പോൾ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ വാഹന വ്യൂഹത്തെ തടയാൻ ശ്രമിക്കുകയും സ്ഥാനാർത്ഥിക്ക് നേരെ അസഭ്യവർഷവും കൂക്കിവിളിയും നടത്തിയത് സിപിഎമ്മിനെ ഫാസിസ്റ്റ് സമീപനത്തിന്റെ ഭാഗമാണ് എന്നും പാച്ചേനി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധർമ്മടം നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിൽ പാറപ്രം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കെ സുധാകരന് ലഭിച്ച വലിയ തോതിലുള്ള സ്വീകരണത്തിൽ വിറളിപൂണ്ട സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണ്.

ആശയപരമായി യു.ഡി.എഫിനെ നേരിടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സിപിഎം ആയുധം എടുക്കാനാണ് ഭാവമെങ്കിൽ വലിയ വില നൽകേണ്ടിവരും.ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നത് തടസ്സപ്പെടുത്താനാണ് ഭാവമെങ്കിൽ അതിനുള്ള മറുപടി ജനങ്ങൾ തെരഞ്ഞെടുപ്പിൽ നൽകും.

അക്രമം കുലത്തൊഴിൽ പോലെ കൊണ്ടുനടക്കുന്ന സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. സി.പി.എമ്മിന്റെ എല്ലാതരത്തിലുള്ള ഫാസിസ്റ്റ് നടപടികളെയും ജനങ്ങളെ അണിനിരത്തി യുഡിഎഫ് നേരിടും.പരാജയഭീതി മൂലം വെപ്രാളപ്പെടുന്ന സി.പി.എം അക്രമത്തിന്റെ മാർഗ്ഗം സ്വീകരിച്ച് ജനങ്ങളെ ഭയചകിതരാക്കാനാണ് ലക്ഷ്യമെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്നും സിപിഎം അക്രമത്തിനെതിരെ ശക്തമായ ജനരോഷം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

സിപിഎമ്മിന്റെ സ്വാധീന മേഖലയായ ധർമ്മടം നിയോജകമണ്ഡലത്തിലെ പല പാർട്ടി ഗ്രാമങ്ങളിലും കെ സുധാകരന് വലിയ തോതിലുള്ള സ്വീകരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുള്ളത് ഇതിൽ വിറളി പിടിച്ചാണ് അസ്വസ്ഥരായ സിപിഎം ഭാരവാഹികളുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള ഹീനമായ നടപടി ഉണ്ടായിട്ടുള്ളത്.ജനാധിപത്യ വിശ്വാസികൾ സിപിഎം നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ തെരഞ്ഞെടുപ്പിൽ വോട്ട് കൊണ്ട് പ്രതികാരം ചെയ്യണമെന്നും ആവശ്യപ്പെടുന്നു

Top