ഉച്ചക്കഞ്ഞി മുടക്കിയ എൻ കെ പ്രേമചന്ദ്രൻ ഒരിക്കലും ഗുണംപിടിക്കില്ലെന്ന് രോഗികൾ.പ്രേമചന്ദ്രൻ തൂറ തൂറ തോറ്റേ മാറത്തുള്ളൂ എന്ന് ശാപവുമായി സ്ത്രീകൾ.

കൊച്ചി:ഉച്ചക്കഞ്ഞി മുടക്കിയ എൻ കെ പ്രേമചന്ദ്രൻ ഒരിക്കലും ഗുണംപിടിക്കില്ലെന്ന് രോഗികൾ.തെരഞ്ഞെടുപ്പ് കഴിയും വരെ ആശുപത്രിയിൽ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണം നിർത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം .അതിനാൽ അവ മുടക്കപ്പെടുകയായിരുന്നു ..രാഷ്ട്രീയത്തിന് അതീതമായി രോഗികൾക്ക് ലഭിച്ചിരുന്ന ആഹാരം തടഞ്ഞതിൽ അതിശക്തമായ പ്രതിഷേധം ആണ് പ്രേമചന്ദ്രൻ എതീരെ ഉയരുന്നത് ..പ്രേമചന്ദ്രൻ തൂറ തൂറ തോറ്റേ മാറത്തുള്ളൂ എന്ന് ശാപവുമായി സ്ത്രീകൾ രംഗത്ത് .

ആശുപത്രികളിൽ ഡിവൈഎഫ്‌ഐയുടെ പൊതിച്ചേർ വിതരണം തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്റെ പരാതി കൊടുത്തതിൽ ആണ് പ്രതിഷേധം . കൊല്ലത്തെ ആശുപത്രികളിലെ നിരവധി രോഗികൾക്കാണ് ഇത് തിരിച്ചടിയാകുന്നത്. ഇതിനെതിരെ നിരവധി രോഗികൾ രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വർഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണെന്നും ഇത് നിർത്താൻ പാടില്ലെന്നും രോഗികൾ പറയുന്നു. ഏത് മഴയത്തും വെയിലത്തും ഇവിടെ ചോറെത്തിയിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത് വലിയ ആശ്വാസമാണ്. ദൈവത്തെ വിളിച്ചുകൊണ്ട് ഇരു കൈയും നീട്ടിയാണ് അവർ ഭക്ഷണം വാങ്ങി കഴിക്കുന്നത്. അത് ഇല്ലാതാക്കുന്ന പ്രേമചന്ദ്രൻ ഒരിക്കലും ഗുണംപിടിക്കില്ലെന്ന് ഒരു മധ്യവയസ്‌ക പ്രതികരിച്ചു. അല്ലെങ്കിൽ രോഗികൾക്ക് ഭക്ഷണം എത്തിച്ചു നൽകാൻ പ്രേമചന്ദ്രന് കഴിയണം. അത് അയാൾക്കു പറ്റുന്നില്ലല്ലോ? വോട്ടിന് വേണ്ടിയാണ് അയാൾ ഭക്ഷണ വിതരണം നിർത്തലാക്കുന്നതെങ്കിൽ അയാൾ തോക്കുകയേ ഉള്ളൂവെന്നും അവർ പറഞ്ഞു.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആശുപത്രികളിൽ പൊതിച്ചോർ വിതരണം ആരംഭിച്ചത്. ഹൃദയസ്പർശം എന്ന പേരിലാണ് പൊതിച്ചോർ വിതരണം. മുടക്കമില്ലാതെ 700 ദിവസങ്ങളിലായി 30 ലക്ഷം പൊതിച്ചോറുകളാണ് ഇതുവരെ വിതരണം ചെയ്തത്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top