മോദിയുഗം അവസാനിച്ചു!? രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ഉയര്‍ത്തെഴുന്നേല്‍പ്പ്.ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തേരോട്ടം

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമീഫൈനല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി പുതുയുഗം തുറക്കുന്നു. സോണിയ ഗാന്ധിയില്‍ നിന്ന് അധികാരം ല്‍ ഏറ്റുവാങ്ങുമ്പോള്‍ കോണ്‍ഗ്രസിനകത്തുള്ള മുതിര്‍ന്ന നേതാക്കള്‍ വരെ നെറ്റി ചുളിച്ചിരുന്നു .എന്നാൽ
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും തകര്‍പ്പന്‍ ജയം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന കോണ്‍ഗ്രസിന് കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ലഭിച്ച ശ്രദ്ധേയമായ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നുന്ന ജയം ഹിന്ദി ഹൃദയഭൂമിയിലേക്കുള്ള കോണ്‍ഗ്രസിന്‍െ് തിരിച്ചുവരവിന് കൂടി വഴിയൊരുക്കുന്നതായി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും അധികാരം പിടിച്ചാണ് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പതിനഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഛത്തീസ്ഗഡില്‍ 90ല്‍ 64 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഭരണകക്ഷിയായിരുന്ന ബി.ജെ.പി 18 സീറ്റില്‍ ഒതുങ്ങി. ബി.എസ്.പി ഏഴിലധികം സീറ്റുകള്‍ നേടി.

രാജസ്ഥാനിലും കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 100 സീറ്റ് നേടി. ബി.എസ്.പി 6 സീറ്റും സി.പി.എം രണ്ട് സീറ്റും നേടി. മറ്റുള്ളവര്‍ 18 സീറ്റ്. രാജസ്ഥാനിലും ഭരണം നഷ്ടപ്പെട്ട ബി.ജെ.പിക്ക് 73 സീറ്റുകളാണ് ലഭിച്ചത്. നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ വിജയിച്ചു. കോണ്‍ഗ്രസ് പാളയത്തില്‍ യുവനേതാവ് സച്ചിന്‍ പൈലറ്റും മുതിര്‍ന്ന നേതാവ് അശോക് ഘെലേട്ടും വിജയിച്ചു. ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഹൈക്കമാന്‍ഡ് ഘെലോട്ടിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.congr

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരം നിലനിര്‍ത്തി. കാലാവധി അവസാനിക്കാന്‍ ആറ് മാസത്തോളം ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തന്ത്രം ഫലം കണ്ടു. 88 സീറ്റ് നേടിയാണ് ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് സഖ്യം 21 സീറ്റ് നേടി. ബി.ജ.പി ഒരു സീറ്റ്. മറ്റുള്ളവര്‍ 9. തെലങ്കാനയില്‍ ടി.ഡി.പിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് രൂപീകരിച്ച മഹാസഖ്യം വിജയം കണ്ടില്ല.

അതേസമയം പത്ത് വര്‍ഷം ഭരിച്ച മിസോറാമില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റിലൊതുങ്ങി. 40 അംഗ നിയമസഭയില്‍ 26 സീറ്റുമായി എം.എന്‍.എഫ് അധികാരം പിടിച്ചു. ബി.ജെ.പി ഒരു സീറ്റിലൊതുങ്ങി. മറ്റുള്ളവര്‍ക്ക് 8 സീറ്റ്. മിസോറാമിലും പരാജയപ്പെട്ടതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പൂര്‍ണമായും അധികാരത്തിന് പുറത്തായി. അതേസമയം മധ്യപ്രദേശില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. നിലവിലെ സീറ്റ് നില പ്രകാരം കോണ്‍ഗ്രസ് 113 സീറ്റുകളില്‍ വിജയിക്കുകയോ ലീഡ് ചെയ്യകയോ ചെയ്യുന്നു. നേരത്തെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചിരുന്നുവെങ്കിലും വീണ്ടും സീറ്റ് നില മാറിമറിഞ്ഞു. നിലവിലെ സീറ്റ് നില പ്രകാരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന. ബി.എസ്.പി, എസ്.പി എന്നീ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍. മധ്യപ്രദേശില്‍ ബി.ജെ.പി 109 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്‍ ആറ് സീറ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ നരേന്ദ്ര മോഡി പ്രഭാവത്തിന് മങ്ങലേല്‍ക്കുന്നുവെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ലഭിച്ച ജയം രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ശക്തനാക്കുന്നു. പ്രതിപക്ഷ മഹാസഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകരുന്ന വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേത്.പക്വതയില്ലാത്ത നേതാവിന് എങ്ങിനെ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ തളയ്ക്കാനാവും. അധിക്ഷേപങ്ങളും പരിഹാസങ്ങളും പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും പുറത്തേക്ക് വന്നു. ഇന്ന് ചെങ്കോലേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരിഹാസ ശരങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കുന്നു. പൊതു തിരഞ്ഞെടുപ്പില്‍ വര്‍ദ്ധിതമായ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസിന് ഇനി ദേശീയതലത്തില്‍ തലയുയര്‍ത്താം.

Top