പുക വലിച്ച് കാട്ടാന; വീഡിയോ വൈറല്‍

ബംഗലൂരു: അസംഭവ്യമോ അസാധാരമോ ആയതെന്തും സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത് പതിവാണ്. അത്തരമൊരു കാഴ്ചയാണ് വനംവകുപ്പ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കാട്ടിനുള്ളില്‍ ഒരു ആന പുകവലിക്കുന്ന അപൂര്‍വ്വ ദൃശ്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കര്‍ണാടക വനം വകുപ്പ് പുറത്ത് വിട്ട ദൃശ്യങ്ങളിലാണ് ആന പുകവലിക്കുന്ന ദൃശ്യങ്ങളുള്ളത്. വന്യജീവി സംരക്ഷണ വകുപ്പിലെ അസ്സിസ്റ്റന്റ് ഡയറക്ടര്‍ വിനയ് കുമാറാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ പെറുക്കിയെടുത്ത് പുകവലിക്കുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍. മുപ്പത്തഞ്ചോളം വയസ് പ്രായം വരുന്ന പിടിയാനയാണ് ദൃശ്യത്തിലുള്ളത്. കാട്ടാന ചാരം വാരിക്കഴിക്കുന്നതാണെന്നാണ് ആന വിദഗ്ധന്‍ ഡോക്ടര്‍ വരുണ്‍ ഗോസ്വാമി പറയുന്നത്. ഇതിന് മുമ്പും മൃഗങ്ങള്‍ കാട്ടു തീയ്ക്ക് ശേഷം കരി കഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ കാട്ടില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ എത്തുന്നതെന്നാണ് വിനയ് കുമാറിന്റെ പ്രതികരണം. വനത്തിനുള്ളില്‍ നിന്നും മരത്തിന്റെ കഷണങ്ങള്‍ മുറിച്ചെടുത്ത് അതിനൊപ്പമുള്ള ചാരം കഴിക്കുകയാണ് ഇവയുടെ രീതി. മൃഗങ്ങളില്‍ ഔഷധമൂല്യം നല്‍കാന്‍ കഴിയുന്ന ടോക്ന്‍ബൈന്‍ഡിങ് ഗുളികകളാണ് കരിയിലയുടെ പ്രത്യേകത.

Top