ഖത്തറില്‍ മലയാളി എഞ്ചിനിയര്‍ മുങ്ങി മരിച്ചു

ദോഹ : ഖത്തറില്‍ മലയാളി എഞ്ചിനിയർക്ക് ദാരുണാന്ത്യം . കോഴിക്കോട് സ്വദേശിയായാ എഞ്ചിനിയര്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. ഹമദ് ആശുപത്രിയില്‍ നെറ്റവര്‍ക്ക് എഞ്ചിനിയറായിരുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മനക്കടവ് അഹമ്മദ് ഷഫീഖാണ് മരിച്ചത്. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് സൂചന. ഒരു മാസം മുമ്പാണ് അഹമ്മദ് ഷഫീഖ് ഹമദ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ നാട്ടില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ അതെദിവസമായിരുന്നു ദുരന്തം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest