അത്യുന്നതന്റെ ശക്തി വെളിപ്പെട്ടു !.അത്‌ഭുത രോഗസൗഖ്യങ്ങളും അടയാളങ്ങളും അയർലണ്ടിൽ!..വിശ്വസിച്ചാലും അവൻ കൂടെയുണ്ട്. ബ്രദർ സാബു ആറുതൊട്ടിയിൽ നയിച്ച ധ്യാനം ദൈവശക്തി വെളിപ്പെടുത്തി

പ്രദീബ്

എന്നിസ് :അത്യുന്നതന്റെ ശക്തി വെളിപ്പെട്ടു !…അത്‌ഭുത രോഗസൗഖ്യങ്ങളും അടയാളങ്ങളും അയർലണ്ടിൽ ദൈവം വെളിപ്പെടുത്തി .വിശ്വസിച്ചാലും ദൈവം ജീവനോടെ കൂടെയുണ്ട്. ബ്രദർ സാബു ആറുതൊട്ടിയിൽ നയിച്ച പരിശുദ്ധാദ്മ ധ്യാനം ദൈവശക്തി വെളിപ്പെടുത്തികൊണ്ട് അത്യുന്നതന്റെ ശക്തിയും അടയാളങ്ങളും നഗ്ന നേത്രങ്ങൾക്ക് കാണിച്ചുകൊടുത്തു .ennis retreat 4ദൈവസാമിപ്യം നിറഞ്ഞു നിന്ന കൃപാവരം അഭിക്ഷേകത്തോടെ
വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബർ 15 ,16 ,17 ( വെള്ളി,ശനി, ഞായർ ) ദിവസങ്ങളില്‍ കൗണ്ടി ക്ലയറിലെ, എന്നിസിലുള്ള, സെൻറ് ഫ്ലനൻസ് കോളേജിൽ വച്ച് നടത്തപ്പെട്ട, റസി‍‍ഡന്‍ഷ്യല്‍ ധ്യാനം സമാപിച്ചു. കുട്ടികൾക്കായ്‌ പ്രതേകം ധ്യനവും ഒരുക്കിയിരുന്നു.പ്രശസ്‌ത ധ്യാനഗുരു ബ്രദർ സാബു ആറുതൊട്ടിയിൽ നയിച്ച ധ്യാനത്തിൽ ഇരുന്നൂറിൽ കുടുതൽ ആളുകൾ പങ്കെടുത്തു, നിരവധി അത്‌ഭുത രോഗസൗഖ്യങ്ങൾ സംഭവിച്ചത്തിനു ധ്യാനത്തിൽ സംബന്ധിച്ചവർ സാക്ഷികളായി.ennis3 child സെപ്‌റ്റംബർ പതിനഞ്ചാം തിയതിയിലെ തിരുകർമ്മങ്ങൾ കില്ലലൂ രൂപതയിലെ മെത്രാൻ റൈറ്റ്. റവ. ബിഷപ്പ് ഫിൻൻറൻ മൊനഹനും, പതിനാറാം തിയതിയിലെ തിരുകർമ്മങ്ങൾക്ക് വോയ്സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ പേട്രൻറ് ബിഷപ്പും, കാഷ്യൽ & ഇമിലി രൂപതകളുടെ ആർച്ചു ബിഷപ്പുമായ മോസ്റ്റ്.റവ.കിരൺ ഒറയിലിയും, പതിനേഴിനുള്ള തിരുകർമ്മങ്ങൾക്ക് ലിംറിക്ക് സിറോ മലബാർ സഭയുടെ ചാപ്ലിൻ റവ.ഫാ.റോബിൻ തോമസും നേതൃത്വം നൽകി. വെള്ളിയാഴെച്ച വൈകുന്നേരം ആരംഭിച്ച ശുശ്രൂഷകൾ ഞായറാഴ്ച്ച വൈകുന്നേരം സമാപിച്ചു. ennis retreat -bro sabu2018 നവംബർ ഒന്നുമുതലാണ് ബ്രദർ സാബു ആറുതൊട്ടിലിന്റെ അയർലഡിലെ അടുത്ത ധ്യാനം (2018 ഹാലോവീൻ ഹോളിഡേയ്‌സിന്റെ സമയത്തു്). ധ്യാനത്തിൽ പങ്കെടുത്തവർക്കും ധ്യാന വിജയത്തിനായി പ്രവർത്തിച്ചവർക്കും റവ.ഫാ.ജോർജജ് അഗസ്റ്റിൻ നന്ദി അറിയിച്ചു.

Latest