പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്ക് ജയിലും കോടികള്‍ പിഴയും

പരിസ്ഥിതി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. പുതിയതായി വരാന്‍ പോകുന്ന നിയമപ്രകാരം രാജ്യത്ത് പരിസ്ഥിതി നിയമം ലംഘിച്ചാല്‍ പരമാവധി 20 കോടി രൂപ വരെ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. നിയമത്തിന്റെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഇനിയും രണ്ട് ദിവസത്തെ സമയം കൂടി മാത്രമേയുള്ളു.

പരിസ്ഥിതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഇനി കാര്യമായി ആലോചിക്കണം. കാരണം, പിടിക്കപ്പെട്ടാല്‍ ചിലപ്പോള്‍ നല്ല കാലം ജയിലിനുള്ളില്‍ തീര്‍ക്കേണ്ടിവരും. അല്ലെങ്കില്‍ പിഴയടയ്ക്കാന്‍ കോടികള്‍ കണ്ടെത്തേണ്ടി വരും. പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്ന പുതിയ നിയമത്തിലാണ് കര്‍ക്കശ വ്യവസ്ഥകള്‍. പരിസ്ഥിതി നശീകരണം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവും 20 ലക്ഷം രൂപ വരെ പിഴയും പരമാവധി ലഭിക്കാവുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നു സര്‍ക്കാര്‍. environment-1ഇതിനായി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. പരിസ്ഥിതി മന്ത്രാലയം പുതിയ ബില്ലിന്റെ കരട് പുറത്തിറക്കി. പരിസ്ഥിതി നിയമ ഭേദഗതി 2015 എന്ന ബില്‍ ജനാഭിപ്രായം രൂപീകരിക്കാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇനി ഒരാഴ്ച കൂടി ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം. നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യം. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷാ രീതികളിലും മാറ്റം. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള നശീകരണത്തിന് അഞ്ചു കോടി രൂപ പിഴ. ഇതു വേണമെങ്കില്‍ 10 കോടി രൂപ വരെയാകാം. കേസിനിടെ നിയമലംഘനം തുടര്‍ന്നാല്‍ ദിവസേന 50 ലക്ഷം വരെ പിഴയീടാക്കും. അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ളതിന് 10 മുതല്‍ 15 വരെ കോടി പിഴ, ദിവസേന പിഴ 75 ലക്ഷം രൂപ. 10 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയില്‍ 15 മുതല്‍ 20 കോടി രൂപ വരെ പിഴ. ദിവസേന ഒരു കോടിയും നല്‍കണം. ജയില്‍ ശിക്ഷ ചുരുങ്ങിയത് ഏഴു വര്‍ഷം, കൂടിയത് ജീവപര്യന്തം. കുറ്റക്കാര്‍ക്ക് പിഴയോ, തടവോ മാത്രമായോ, രണ്ടും കൂടിയോ ലഭിക്കാം. ക്വാറി, ഖനന മേഖലകള്‍ക്കും ബില്ലില്‍ കര്‍ശന നിയന്ത്രണം നിര്‍ദേശിക്കുന്നു. ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത െ്രെടബ്യൂണല്‍ വഴി മാത്രമാകും സ്വീകരിക്കുക. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവെക്കണമെന്നും നിര്‍ദേശം.

Latest
Widgets Magazine