ആഭ്യന്തര മന്ത്രിയാകുമോ ? ജയരാജനുള്‍പ്പെട്ട ബന്ധു നിയമനക്കേസുകള്‍ക്ക് ഹൈക്കോടതി സ്റ്റേ. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് എഴുതിത്തള്ളാനും കോടതി

കൊച്ചി: മുന്‍മന്ത്രി ഇ.പി. ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസിലെ മുഴുവന്‍ തുടര്‍നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് എഴുതിത്തള്ളാനും കോടതി വിജിലന്‍സിന് അനുമതി നല്‍കി.

ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അതു വിജിലന്‍സിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവില്‍ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കേസ് പരിഗണിച്ച കോടതി തുടരന്വേഷണത്തിന് താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റേ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക്‌ സ്റ്റേ ചെയ്തുകൊണ്ടുള്ള പുതിയ ഉത്തരവ് വന്നിരിക്കുന്നത്

വിഷയത്തില്‍ രണ്ടു നിലപാടുകള്‍ ഉയര്‍ന്നിരുന്നു. 1) കേസ് നിലനില്‍ക്കുമോ, തുടക്കത്തില്‍ തന്നെ ഒഴിവാക്കേണ്ട കേസ് ആയിരുന്നോ? ഇതായിരുന്നു സര്‍ക്കാര്‍ നിലപാട്. 2) കേസുമായി ശക്തമായി മുന്നോട്ട് പോവുക– ഇതാ…ഇതായിരുന്നു വിജിലന്‍സിന്റെ നിലപാട്. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവില്‍ വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ രണ്ടാംപ്രതിയും ജയരാജന്റെ ബന്ധുവുമായ പി.കെ. സുധീറിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ (കെഎസ്ഐഇ) എംഡി നിയമനത്തിന്റെ ഗുണമുണ്ടായെന്നും ഉന്നത നിയമനം വിലയേറിയ കാര്യസാധ്യ’മായി കാണാമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.കോടതിയില്‍ നിന്നും അനുകൂല വിധി വന്നതോടെ ഇനി വിജിലന്‍സ് കേസ് എഴുതി തള്ളാന്‍ സാധ്യതയും ക്ളീന്‍ ചിറ്റില്‍ കളങ്കരഹിതനായി എത്തുന്ന ഇ.പി.ജയരാജന് മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ആഭ്യന്ത്രവകുപ്പില്‍ പേരുദോഷം ഉള്ളതിനാല്‍ പിണറായി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞാല്‍ വിശ്വാസ്ഥനായ
ഇ.പി.ജയരാജനെ ആ സ്ഥാനത്തേക്ക് പിണറായി കൊണ്ടുവരാനും ശ്രമിക്കും .

Top