കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ജനകീയ നീക്കം; ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം

കണ്ണൂര്‍: ഇന്ന് നടക്കാനിരിക്കുന്ന ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഭ ഭരിതമാകും. കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. എന്നാല്‍ പ്രതിഷേധങ്ങളും പ്രതികരണങ്ങളും വന്‍ സംഘര്‍ഷത്തിലേയക്ക് നീണ്ടിരിക്കുകയാണ്. വീടുകളും വാഹനങ്ങളും പ്രദേശത്ത് തകര്‍ക്കപ്പെട്ടു.

കുടിയാന്‍മല അക്കീരമല എന്നിവിടങ്ങളില്‍ യാത്രക്കാരുമായി എത്തിയ രണ്ട് ജീപ്പുകള്‍ അക്രമി സംഘം തകര്‍ത്തു. യാത്രക്കാരും നാട്ടുകാരുമായ നിരവധിപ്പേര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. കമ്പിവടി കല്ല് തുടങ്ങിയ ആയുധങ്ങളുമായിട്ടായിരുന്നു അക്രമം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ലൈന്‍ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നിരവധിപ്പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു.FB_IMG_1511576631285

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ അഴിമതിക്ക് എതിരെ ജനകീയ മുന്നേറ്റം നടക്കുമെന്ന് ഇടത് പക്ഷ നേതാക്കള്‍ പറയുന്നു. ഭരണ സമതി പ്രസിഡണ്ടും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ ജോസഫ് കൊട്ടുകാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്ന് ഇടത് പക്ഷം ആരോപിച്ചു. വെറും ടിമ്പര്‍ തൊഴിലാളിയായ കൊട്ടുകാപ്പള്ളി അഴിമതിയിലൂടെ ‘കോടികള്‍ സമ്പാദിച്ചു ‘ നിയമനത്തിലും കെട്ടിട നിര്‍മാണത്തിലും കോടികള്‍ അഴിമതി നടത്തി. ാീഹനാേബ1അതിനുള്ള തിരിച്ചടി തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ഇടത് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Top