May 31, 2023 7:38 pm
By : Indian Herald Staff

ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര്‍ അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.
എന്നത്തേയും പോലെ സുപ്പർ സ്റ്റൈലൻ ലുക്കിലാണ് എസ്തർ വന്നിരിക്കുന്നത്. സിംപിൾ എന്ന് വിശേഷിപ്പിക്കാവുന്ന താരത്തിന്റെ ഔട്ട്ഫിറ്റ് ആരാധകരെ ആകർഷിച്ചുക്കഴിഞ്ഞു.

പൂക്കൾ പ്രിന്റുകളുള്ള ഷോർട്ട് ഓറഞ്ച് ഡ്രസ്സും വെള്ള സ്നീക്കറും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇൻസ്റ്റയിൽ താരത്തിന്റെ സമ്മർ ലുക്കിന് ലൈക്കും കമന്റുമായി ആരാധകർ നിറയുകയാണ്.

സോഷ്യൽ മീഡിയയിൽ എസ്തറിന് വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്. അതിനാൽ തന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടന്ന് വൈറലാകാറുണ്ട്.

സിനിമയിൽ വളരെ ചെറുപ്പം മുതൽ അഭിനയിക്കുന്നുണ്ട് എസ്തർ. ബാലതാരമായി വളരെപ്പെട്ടന്ന് മലയാളികളുടെ മനം കീഴടക്കാൻ താരത്തിന് സാധിച്ചിരുന്നു.

ജയസൂര്യ നായകനായി വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തുടക്കം. അതിന് ശേഷം അനവധി മലയാള സിനിമകളിൽ എസ്തർ മകളായും സഹോദരിയായും വേഷമിടുകയുണ്ടായി.

എസ്തറിന്റെ കരിയർ മാറിമറിഞ്ഞത് മോഹൻലാൽ നായകനായ സിനിമ ദൃശ്യത്തിലൂടെയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് താരം എത്തിയിരുന്നത്.

ദൃശ്യം മലയാളത്തിൽ ഹിറ്റായപ്പോൾ അഞ്ച് ഭാഷകളിലേക്കാണ് സിനിമക്ക് റീമേക്ക് ഉണ്ടാത്. ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തപ്പോൾ എസ്തർ തന്നെയായിരുന്നു മകളുടെ വേഷം ചെയ്തിരുന്നത്.
Courtesy: Esther Anil Instagram

ബാലതാരമായിരുന്ന എസ്തർ ഇന്ന് നായികയാണ്. തെലുങ്ക് ചിത്രം ജോഹറിലൂടെ താരം നായികയായി അരങ്ങേറിയിരുന്നു. ചിത്രത്തിൽ താരത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.

മോഡലിങ്ങിൽ സജീവമാണ് നടി. ഗ്ലാമറസ് ലുക്കിൽ ആരാധകരെ പലപ്പോഴായി എസ്തർ ഞെട്ടിച്ചിട്ടുണ്ട്. ഹോട്ട് ലുക്കിൽ വന്ന് അനവധി വിമർശനങ്ങളും നേടിയിട്ടുണ്ട് നടി.