ഇന്ത്യൻ രൂപ തകർന്നു !..പ്രവാസികൾക്ക് ചാകര പണമയയ്ക്കൽ കൂടി | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

ഇന്ത്യൻ രൂപ തകർന്നു !..പ്രവാസികൾക്ക് ചാകര പണമയയ്ക്കൽ കൂടി

ദോഹ : വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായ ആറാം ദിവസവും ഇടിഞ്ഞതോടെ പ്രവാസികൾക്കു നേട്ടം. ഖത്തർ റിയാലിനു സമീപകാലത്തെ ഏറ്റവും ഉയർന്ന വിനിമയനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്, ഒരു റിയാലിന് 18.10 ഇന്ത്യൻ രൂപ. വിപണിയിൽ രൂപയുടെ മൂല്യം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 36 പൈസ ഇടിഞ്ഞ് 66.48ലെത്തി. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഉയരുന്നതും വിദേശ ഫണ്ടുകളുടെ പിൻവലിക്കൽ ഏറിയതുമാണു രൂപയ്ക്കു തിരിച്ചടിയായത്. 2017 മാർച്ച് 10നു ശേഷമുള്ള രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണ് ഇന്നലത്തേത്. വിനിമയനിരക്ക് ഉയർന്നതോടെ നാട്ടിലേക്കുള്ള പണമയപ്പിലും ഗണ്യമായ വർധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രൂപയുടെ മൂല്യം ഇടിയുകയും വിനിമയനിരക്ക് ഉയർന്നു വരികയുമായിരുന്നു. ഒരു റിയാലിനു 17.50–17.60 രൂപയാണു ശരാശരി നിരക്കായി പലപ്പോഴും പരിഗണിക്കപ്പെടുന്നത്.

എന്നാൽ, ഇപ്പോഴത്തെ നിരക്ക് അതിനെക്കാൾ 50–60 പൈസ വരെ കൂടുതലും. പതിനായിരം റിയാൽ നാട്ടിലേക്ക് അയയ്ക്കുമ്പോൾ 5,000–6,000 രൂപ വരെ ഇപ്പോൾ അധികമായി ലഭിക്കും. സമീപകാലത്തൊന്നും ഇത്രയും വലിയ നേട്ടം വിനിമയനിരക്കിലുണ്ടായിട്ടില്ല. അതേസമയം, മാസാവസാനത്തേക്ക് അടുക്കുന്നതിനാൽ പ്രവാസികളുടെ കൈവശമുള്ള പണത്തിന്റെ അളവിൽ കുറവുണ്ട്. ശമ്പളം ലഭിക്കുന്നതുവരെ ഈ വിനിമയനിരക്ക് സ്ഥിരമായി നിന്നാൽ മാത്രമേ കാര്യമായ ഗുണം ലഭിക്കൂ.

Latest
Widgets Magazine