എക്സൈസ് വകുപ്പിന് എന്നും പൊൻകിരീടമയി : അശോകകുമാർ

ബിജു കരുനാഗപ്പള്ളി
ഇത് എസ്. അശോകകുമാർ  മയക്കുമരുന്ന്-സ്പിരിറ്റ്‌ കേസുകൾ എടുക്കുന്നതിൽ  വ്യത്യസ്തത പുലർത്തുകയും  ഈ കേസുകളിൽ   പ്രതികൾക്ക് എല്ലാവർക്കും  പരമവധി ശിക്ഷ ബഹു.കോടതികളിൽ  നിന്ന്​ വാങ്ങി കൊടുക്കുന്നതിലും ഇതിനോടകം പല തവണ ഇദ്ദേഹം വൈദഗ്ധ്യം തെളിയിച്ചു കഴിഞ്ഞു. ഹരിപ്പാട് കേന്ദ്രമാക്കി ഒരു അഭിഭാഷകന്റെ നേതൃത്വത്തിൽ  ഉണ്ടായിരുന്ന മൂന്ന് പേര്‍ അടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടുകയും ഇവരെ മൂന്ന് പേരെയും 24 വർഷം  കഠിന തടവിനും  4  ​ലക്ഷം രൂപ വീതം പിഴയും ബഹു. അഡിഷണൽ  സെഷൻസ്  കോടതി മാവേലിക്കര ശിക്ഷ വിധിച്ചു. 2.7.2011-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിൽ  അന്താരാഷ്ട്ര മാർക്കറ്റിൽ  10 ലക്ഷം രൂപയോളം വിലവരുന്ന 1452 മി.ലി ബൂപ്രിനോര്ഫിന് 240 മി.ലി സയസിപാം എന്നിവ പിടികൂടുകയുണ്ടായി. ഈ കേസിൽ  സാമ്പത്തിക  കുറ്റാന്വേഷണം നടത്തി 14 ലക്ഷം രൂപ സർക്കാരിലേക്ക്  കണ്ട് കെട്ടി.
കേരളത്തില് താമസമാക്കി ഒറീസയിലെ മാവോയിസ്റ്റ് മേഖലയിൽ  നിന്ന് സ്കൂള് കുട്ടികളെ ഉപയോഗിച്ച്  കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് കൊണ്ടിരുന്ന ഒറീസ സ്വദേശിയേയും, ഏഴാം ക്ലാസ്സില് പഠിക്കുന്ന ഒരു​ കുട്ടി ഉൾപ്പടെ  രണ്ട് ഒറീസ സ്വദേശികളെ  6 കിലോഗ്രാം കഞ്ചാവുമായി 31.03.2014-ൽ പിടികൂടി. ഈ  ഒറീസ സ്വദേശിയെ 7 വർഷം  കഠിന തടവിനും 1 ലക്ഷം രൂപ പിഴയും മാവേലിക്കര അഡീഷണല് സെഷന്സ് കോടതി വിധിച്ചു. ഇയാൾ ഇപ്പോൾ  തിരുവനന്തപുരം സെൻട്രൽ  ജയിലിൽ  തടവിൽ  കഴിയുന്നു. സ്കൂൾ  കുട്ടികൾക്ക്  കഞ്ചാവ് വിതരണം ചെയ്യുന്ന ചെങ്ങന്നൂർ  സ്വദേിയെ 2004 ൽ പിടികൂടി ഇയാളെ  2015 ഡിസംബർ  മാസം 5 വർഷം  കഠിനതടവിനും 1 ലക്ഷം രൂപ പിഴയും മാവേലിക്കര സെഷൻസ്  കോടതി വിധിച്ചു. ഇയാൾ  ഇപ്പോള് തിരുവനന്തപുരം  സെൻട്രൽ  കഴിയുന്നു.
0001
അശോകകുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നയിക്കുന്നു  
മയക്കുമരുന്ന് കേസുകളും സ്പിരിറ്റ് കേസുകളും എടുക്കുന്നതില് പ്രത്യേകം വൈദഗ്ധ്യം നേടിയിട്ടുള്ള ശ്രീ അശോകകുമാര് ഇതിനോടകം320 അബ്കാരി കേസുകളും 45 മയക്കുമരുന്ന കേസുകളും എടുത്ത് 460 പ്രതികളെ പിടികൂടിയിട്ടുള്ളതാണ്. ഈ കേസുകളിൽ  അന്താരാഷ്ട്ര മാർക്കറ്റിൽ  20 ലക്ഷം രൂപ വിലവരുന്ന 2804 മി.ലി ബുപ്രിനോര്ഫിന്, 50 ലക്ഷം രൂപ വിലവരുന്ന 2 കിലോഗ്രാം ഹാഷിഷ്, 2 കിലോഗ്രാം കൊടീന്, 306 ക്ലോർ  ഡയസിപോക്സൈഡ് മയക്കുമരുന്ന് ഗുളികകൾ , 125 കിലോഗ്രാം കഞ്ചാവ്, 21926 ലിറ്റർ  സ്പിരിറ്റ്, 4312 ചാരായം 1325 ലിറ്റർ  വ്യാജമദ്യം, 800 ലിറ്റരർ  വ്യാജ അരിഷ്ടം, 1583 വ്യാജകള്ള്, 31421 ലിറ്റർ കോട , 16,92,010 രൂപ എന്നിവ  പിടികൂടി.
0002
കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെടൽ അശോകകുമാരിനു നല്കുന്നു 
 

ഈ  കേസുകളിൽ  105 വാഹനങ്ങൽ  പിടകൂടി 53 ലക്ഷം രൂപയോളം പിടികൂടി സർക്കാരിനു  മുതൽ  കൂട്ടിയിട്ടുണ്ട്.

ശ്രീ അശോകകുമാറിനു ഇതിനോടകം 9 ക്യാഷ് റിവാര്ഡുകളിൽ  3.5 ലക്ഷം രൂപയോളവും 30 ഗുഡ് സർവീസ്‌ എന്ട്രികളും ലഭ്യമായിട്ടുണ്ട്.2010 ൽ കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും ലഭിച്ചിട്ടുണ്ട്

അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങള് അമർച്ച ചെയ്യുന്നതിനോടൊപ്പം ഗ്രാമതലങ്ങളിലും സ്കൂൾ   തലങ്ങളിലും കുട്ടികൾക്ക്  നടത്തുന്ന ബോധവത്കരണ സെമിനാർ  ശ്രീ അശോകകുമാറിനെ വ്യത്യസ്തനാക്കുന്നു. ഇതിനോടകം 500 ഓളം ബോധവത്കരണ സെമിനാറുകൾ  ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. ഇപ്പോള് പത്തനംതിട്ട എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്കോട്ടിക്സിലെ എക്സൈസ് ഇൻസ്പെക്ടർ   ആണ്  കരുനാഗപ്പള്ളി കല്ലേലിഭാഗം നെല്ലിപറമ്പിൽ ശ്രീ എസ്.അശോകകുമാർ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top