പതിനെട്ട് വയസ് തികയുന്നവരോട് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച് ഫേസ്ബുക്ക്; പിറന്നാള്‍ ആശംസയോടൊപ്പം നോട്ടിഫിക്കേഷന്‍ ലഭിക്കും

ന്യൂഡല്‍ഹി: വോട്ട് ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിക്കാന്‍ ഫേസ്ബുക്കും. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് പ്രചാരണ പരിപാടിക്ക് രൂപം നല്‍കി. ഈയിടെ പ്രായപൂര്‍ത്തിയായവരോടു വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കണമെന്ന് ഓര്‍മിപ്പിച്ചു ഫെയ്‌സ്ബുക് നോട്ടിഫിക്കേഷന്‍ അയയ്ക്കും.

ഇന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തീയതിക്കുള്ളില്‍ 18 തികയുന്നവര്‍ക്കും പിറന്നാള്‍ ആശംസയോടൊപ്പം നോട്ടിഫിക്കേഷനുകള്‍ ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, ഉര്‍ദു, അസമീസ്, മറാത്തി, ഒറിയ എന്നീ 13 ഭാഷകളില്‍ സന്ദേശം ലഭിക്കും. സന്ദേശങ്ങളില്‍ ‘റജിസ്റ്റര്‍ നൗ’ ബട്ടനും ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടര്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടലിലേക്കാകും പോകുക.

ഇക്കാര്യം വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിണര്‍ അചല്‍ കുമാര്‍ ജ്യോതി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

Top