സക്കര്‍ബര്‍ഗിന്റെ രഹസ്യ പൊലീസ്; നിയന്ത്രിക്കുന്നത് ഇന്ത്യക്കാരന്‍

എല്ലാ ആഴ്ചയും ജീവനക്കാരുമായി സക്കര്‍ബര്‍ഗ് യോഗം ചേരാറുണ്ട്. പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ഉല്‍പന്നങ്ങള്‍, നയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാറുണ്ട്. ഈ വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാനാണു ഫെയ്‌സ്ബുക്കിന്റെ നടപടി. ഒരു യോഗത്തില്‍ സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കി. ‘വിവരങ്ങള്‍ ചോര്‍ത്തുന്നവരെ കണ്ടുപിടിക്കും, ഇത്തരക്കാര്‍ പടിക്കു പുറത്ത്’. ഒരാഴ്ച കഴിഞ്ഞില്ല. ‘ചോര്‍ത്തലുകാരെ’ കണ്ടെത്തി. പുറത്താക്കുകയും ചെയ്തു. പ്രമോഷന്‍ നല്‍കാനെന്ന പേരില്‍ ഈ ജീവനക്കാരനെ വിളിച്ചുവരുത്തിയാണ് രഹസ്യ പൊലീസ് കുടുക്കിയത്. ജീവനക്കാരുടെ എല്ലാ നീക്കങ്ങളും ഈ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Top