ഉപദേശവും അസഭ്യവും അതിരുവിട്ടു: മുസ്ലീമായതിൽ മടുത്ത് അൻസിബ; ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നു

സിനിമാ ഡെസ്‌ക്
കൊച്ചി: മോഹൻലാലിന്റെ മകളായി ദൃശ്യത്തിൽ തകർത്ത് അഭിനയിച്ച അൻസിബയ്‌കെക്തിരെ സോഷ്യൽ മീഡിയ സഹോദരൻമാരുടെ ഉപദേശവും അസഭ്യ വർഷവും. വർഷങ്ങൾ നീണ്ട അസഭ്യവും ഉപദേശവും സഹിക്കവയ്യാതെ അൻസിബ സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ.്
ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതിന്റെ പേരിൽ നടി ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. കൂടാതെ മറ്റൊരു വിവാദവും നടിയെ തേടിയെത്തി. ഒരു ചാനൽ നടിയുടെ സമ്മതം കൂടാതെ അവരുടെ ബിക്കിനിയിട്ടുളള ചിത്രം ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അൻസിബയ്‌ക്കെതിരെ സൈബർ ആക്രമണം. തന്നെ കുറിച്ച് മോശം കമന്റുകളിടുന്നത് വിഷമിപ്പിക്കുന്നുവെന്നാണ് നടി പറയുന്നത്.തട്ടമിടാതെയുള്ള ഫോട്ടോകൾ ഫേസ്ബുക്കിൽ സോസ്റ്റ് ചെയ്തതിനാണ് ഇതിന് മുമ്പ് നടി വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.
തട്ടമിട്ടില്ലെങ്കിൽ എന്താണ് പ്രശ്‌നം നരകത്തിൽ പോകില്ല, നരകം എന്നൊന്നില്ല എന്നും അൻസിബ പറഞ്ഞു എന്ന രീതിയിലും വാർത്ത പ്രചരിച്ചിരുന്നു. ഒരു ടെലിവിഷൻ ചാനൽ തന്റെ മുഖച്ഛായയുള്ള സ്ത്രീയുടെ ഫോട്ടോ താനാണെന്ന രീതിയിൽ പ്രദർശിപ്പിക്കുകയായിരുന്നെന്നാണ് അൻസിബ പറഞ്ഞത്. തന്നോട് ചോദിക്കാതെയാണ് ആ ഫോട്ടോ ഉപയോഗിച്ചത്. അത് തമിഴ് നടി വർഷയുടെ ബിക്കിനി ഫോട്ടോയാണെന്നും എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ താനാണെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നെന്നും അൻസിബ വ്യക്തമാക്കിരുന്നു. വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകളാണിപ്പോൾ നടിയെ അലട്ടുന്നത്. തന്റെ പേരിൽ പത്തിലേറെ വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നാണ് നടി പറയുന്നത്. പലരും തന്നെ കുറിച്ച് മോശം കമന്റുകളിടുന്നത് തന്നെ വളരെയധികം വിഷമിപ്പിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമാണ് അൻസിബ പറയുന്നത്.
Latest
Widgets Magazine