ഗുണ്ടാ അക്രമണത്തിനിരയായ നടിയുടെ ഫേയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായി

കൊച്ചി: ഗുണ്ടകളുടെ അതിക്രമത്തിനിരയായ നടിയുടെ ഫേയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായി. നാല്‍പ്പത് ലക്ഷത്തിലധികം പേരുടെ ലൈക്കുണ്ടായിരുന്ന പേജാണ് ഒരു സുപ്രഭാതത്തില്‍ കാണാതായിരിക്കുന്നത്. നടിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ ഭീഷണിയും അസഭ്യവര്‍ഷവും നിരന്തരമായി തുടര്‍ന്നതോടെയാണ് സോഷ്യല്‍ മീഡിയ ബന്ധം അവസാനിപ്പിക്കാന്‍ നടി തീരുമാനിച്ചതെന്നാണ് സൂചന.

നടിയുടെ ഓരോ പോസ്റ്റിലും ഭീഷണിയും തെറിവിളിയുമായി സ്ഥിരം ചിലര്‍ സംഘടിച്ച് എത്തുകയായിരുന്നു. നടിയെ മാനസികമായി തകര്‍ക്കുന്ന തരത്തിലേയക്ക് ഇവരുടെ പ്രകടനം മാറിയതോടെ ഫേയസ് ബുക്ക് ഉപേക്ഷിക്കുകയായിരുന്നു. അതിക്രമത്തിനരയായ നടിയുടെ പേരിലുള്ള വിശദീകരണത്തിനായി നടിയുയെ ഫേയ്‌സ് ബുക്ക പേജ് തിരഞ്ഞതോടെയാണ് പേജ് ഉപേക്ഷിച്ചതിന്റെ സത്യാവസ്ഥ പിടികിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top