ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി

ഗുരുഗ്രാം: ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി മയക്കുമരുന്നു നല്‍കിയ ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ഇരുപത്തൊന്നുകാരനായ ബിസിഎ വിദ്യാര്‍ഥി അറസ്റ്റില്‍. ഗുരുഗ്രാം സൂറത്ത് നഗര്‍ കോളനിയിലെ അമിത് കുമാറാണ് അറസ്റ്റിലായത്.

ഇയാളെ റിമാന്‍ഡില്‍ അയച്ചുഇരുപത്തിരണ്ടുകാരിയായ കോളജ് വിദ്യാര്‍ഥിനിയുടെ ചിത്രമാണ് അമിത് പ്രചരിപ്പിച്ചത്. ഫേസ്ബുക്കിലാണ് ഇരുവരും പരിചയപ്പെട്ടത്. മാസങ്ങളായി സംസാരിക്കാറും പുറത്തുവച്ചു കാണാറുമുണ്ടായിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയെ അമിത് വീട്ടിലേക്കു ക്ഷണിക്കുകയും ഇവിടെവച്ചു മയക്കുമരുന്നു കലര്‍ത്തി പാനീയം നല്‍കി ബോധരഹിതയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ നഗ്‌നയാക്കി ചിത്രം പകര്‍ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോധം വീണ്ടെടുത്ത പെണ്‍കുട്ടിയോട് അമിത് മോശമായി പെരുമാറി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ഇത്.  തുടര്‍ന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടു വീട്ടിലെത്തി കാര്യം രക്ഷിതാക്കളോടു പറയുകയായിരുന്നു.

Top