ഫെയ്സ്ബുക്കില്‍ വരുന്ന അനാവശ്യ ഫ്രണ്ട് റിക്വസ്റ്റുകളും മെസ്സേജുകളും എപ്പോഴും ഫെയ്സ്ബുക്ക് ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ശല്യങ്ങള് ഒഴിവാക്കാനായി ഫെയ്സ്ബുക്ക് ഒരുങ്ങുകയാണ്. സ്ത്രീകള്‍ക്കുവേണ്ടിയാണ് ഫെയ്സ്ബുക്ക് പുതിയ സുരക്ഷയൊരുക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെയും അമേരിക്കയിലെയും എന്‍.ജി.ഒകളുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്. വ്യാജ അക്കൗണ്ടുകളെ മനസ്സിലാക്കി അവരെ ഫെയ്സ്ബുക്ക് തന്നെ ബ്ലോക്ക് ചെയ്യും. അനാവശ്യ മെസേജുകള്‍ ഫില്‍റ്റേഡ് മെസേജ് ഫോള്‍ഡറിലേക്ക് മാറ്റാനും കഴിയും. അയച്ചയാള്‍ അറിയാതെ ഈ ഫോള്‍ഡറില്‍ നിന്ന് യൂസര്‍ക്ക് മെസേജ് വായിക്കാനും കഴിയും. നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാവുക. ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഈ സൗകര്യം ഉടന്‍ ലഭ്യമാകും.
ഫെയ്സ്ബുക്കിന് കുരുക്കായി ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍’; നിയമനടപടി നേരിടണമെന്ന് യുഎസ് കോടതി
സമ്പൂർണ കക്കൂസ് രാജ്യമായി ഇന്നലെ ഇന്ത്യയെ പ്രഖ്യാപിച്ചതിന്റെ വാർത്ത ജന്മഭൂമിയിൽ;ദേവിക ദേവുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്….
ആപ്പിള്‍ മേധാവിക്കെതിരെ പൊട്ടിത്തെറിച്ച് സുക്കര്‍ബര്‍ഗ്
ഫെയ്സ്ബുക്കിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് തുറന്ന് സമ്മതിച്ച് സക്കര്‍ബര്‍ഗ്
ഫേസ്ബുക്കിന് വന്‍ തിരിച്ചടി; പ്ലേബോയ് മാസിക പേജ് ഡിലീറ്റ് ചെയ്തു; രണ്ടരക്കോടി ലൈക്കുള്ള പേജാണ് ഉപേക്ഷിച്ചത്