മറുനാടന്റെ ബ്ലാക് മെയില്‍ മാധ്യമ പ്രവര്‍ത്തനത്തിന് കൂടുതല്‍ തെളിവുമായി മുന്‍ കോളമിസ്റ്റ്; ഫേസ്ബുക്ക് വിഡിയോ വൈറലാകുന്നു

ബ്ലാക് മെയില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോടതി പിഴ ശിക്ഷ വിധിച്ച മറുനാടന്‍ മലയാളി, ബ്രിട്ടീഷ് മലയാളി എന്നീ ഓണ്‍ലൈന്‍ പത്രത്തിന്റെ ഉടമയായ ഷാജന്‍ സ്‌കറിയക്കെതിരായ യുകെ മലയാളിയുടെ ഫേസ്ബുക്ക് വിഡീയോ വൈറലാകുന്നു. മറുനാടന്‍ മലയാളിയുടെ മുന്‍ കോളമിസ്‌ററ് കൂടിയായ ടോം ജോസ് തടിയാമ്പാട് എന്ന വ്യക്തിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാജന്‍ സ്‌കറിയ ബ്രിട്ടീഷ് മലയാളി എന്ന പത്രത്തിലൂടെ നടത്തിയ വഴിവിട്ട നിരവധികാര്യങ്ങള്‍ തുറന്ന് പറുകയാണ് മുന്‍ മറുനാടന്‍ കോളമിസ്റ്റ് കൂടിയായ ടോം ജോസ്. ബ്ലാക്ക്‌മെയിലുകളും, പണം കൈപറ്റിയതും, ബോബി ചെമ്മണ്ണൂരില്‍ നിന്നും പണം ആവശ്യപ്പെട്ടതും എല്ലാം വീഡിയോയില്‍ വെളിപ്പെടുത്തുന്നു. മലയാള മാധ്യമ ചരിത്രത്തില്‍ കേട്ടുകേളിവിയില്ലാത്ത ഞെട്ടിക്കുന്ന ബ്‌ളാക്കെമെയില്‍ ആരോപണങ്ങളാണ് പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാജന്‍ സ്‌കറിയ ഉയര്‍ത്തിയ തന്തയ്ക്ക് പിറന്നവര്‍ എന്ന് വിമര്‍ശിച്ചതിനെതിരേ ചുട്ട മറുപടി വീഡിയോയില്‍ കൊടുക്കുന്നു. ബ്രിട്ടനിലേ എല്ലാ മലയാളികള്‍ക്കും തന്ത ഉണ്ടെന്നും തന്ത ഇല്ലാതെ ആരും ലോകത്ത് ജനിക്കില്ലെന്നും പറയുന്നു.ബ്രിട്ടനില്‍ നിരവധി കുടുംബങ്ങളേ അവരുടെ സ്വകാര്യതകള്‍ വ്യാജമായി എഴുതി നശിപ്പിച്ചതായി പറയുന്നു. സമീപ കാലത്ത് 2 കുടുംബങ്ങള്‍ കൂടി തകര്‍ച്ചയിലാണ്. ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന് ഒരു കോടതി വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് ഇപ്പോഴത്തേ ശിക്ഷയെന്നും പറയുന്നു. 30 ലക്ഷം രൂപയാണ് ബ്‌ളാക്ക്‌മെയില്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഷാജന്‍ സ്‌കറിയ എന്നയാള്‍ യു.കെയില്‍ പിഴ അടക്കേണ്ടത്. ക്രിമിനല്‍ കേസിലെ ജയില്‍ ശിക്ഷ ഒഴിവാക്കാനായിരുന്നു ഇത്. 1 മില്യണ്‍ ഡോളര്‍ അതായത് 8.5കോടിയുടെ സിവില്‍ കേസ് ഈ കേസില്‍ നടന്നുവരികയാണ്.

ഷാജന്‍ സ്‌കറിയ എന്ന മറുനാടന്‍ ഉടമ മുമ്പ് യു.കെയില്‍ കുടുംബവുമായി താമസം നടത്തിയിരുന്നു. ആ സമയത്ത് അദ്ദേഹം അവിടെ പെര്‍മിനന്റ് വിസ നേടുകയും ചെയ്തു. യു.കെയില്‍ ഷാജന് സ്വന്തമായി വീടും ഉണ്ട്. ഈ ബന്ധങ്ങള്‍ വയ്ച്ചാണ് ഷാജന്‍ ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ തുടങ്ങിയത്. പിന്നീട് ഇത് മറുനാടന്റെ ബ്രിട്ടീഷ് പതിപ്പായി വന്നു. രണ്ട് പോര്‍ട്ടലിലും ഏറെ കുറേ ഒരേ വാര്‍ത്തകള്‍ തന്നെ.

ഒരിക്കല്‍ ഷാജന് കേരളത്തില്‍ നിന്നും യു.കെയില്‍ വരണം. നല്ല സൗഹൃദത്തിലായിരുന്ന ഒരു സുഹൃത്തിനോട് ടിക്കറ്റ് എടുത്ത് തരാന്‍ ആവശ്യപ്പെട്ടു. പിന്നെ ഭീഷണിയായി, സുഹൃത്ത് വഴങ്ങിയില്ല. ഇദ്ദേഹത്തേ പറ്റി സ്ത്രീ വിഷയം എഴുതി പിന്നെ നാറ്റിക്കുകയായിരുന്നു. ഇല്ലാത്ത സ്ത്രീ വിഷയം കുത്തിപൊക്കി ബ്രിട്ടന്‍ മുഴുവന്‍ ആ സുഹൃത്തിനേ നാറ്റിച്ചു. എന്നിട്ട് അന്നത്തേ സഹ പ്രവര്‍ത്തകനായ ടോമിനോട് ഷാജന്‍ പറഞ്ഞു ഇത് എനിക്ക് ടികറ്റ് എടുത്ത് തരാത്തതിനാണ് എഴുതിയതെന്ന്. ഇത്തരം അനവദി ഞെട്ടിക്കുന്ന വിവരങ്ങളാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

ബ്‌ളാക്ക്‌മെയില്‍, പണം തട്ടല്‍, ഭീഷണി, വ്യാജ വാര്‍ത്ത, നിരവധി കുടുംബ ജീവിതങ്ങള്‍ ഇല്ലാത്ത സ്ത്രീവിഷയം എഴുതി തകര്‍ക്കല്‍, കൊടുത്ത വാര്‍ത്ത പിന്‍ വലിക്കാന്‍ 2000 പൗണ്ട് ആവശ്യപ്പെട്ടത്, ചാരിറ്റി തട്ടിപ്പ് തുടങ്ങി വന്‍ ആരോപണങ്ങളാണിപ്പോള്‍ പുറത്തുവന്നത്. യു.കെ മലയാളികള്‍ ശക്തമായി ഇത് നേരിടും എന്നും നിയമ നടപടിയും, ജനകീയ കൂട്ടായ്മയും ഉണ്ടാകും എന്നും പറയുന്നു. ഇത് കേരളമോ ഇന്ത്യയോ അല്ലെന്നും ശക്തമായ നിയമ വാഴ്ച്ചയുള്ള രാജ്യമാണെന്നും കളിച്ചാല്‍ വിവരം അറിഞ്ഞേ മറ്റങ്ങൂ എന്നും മുന്നറിയിപ്പ് നല്കുന്നു.

ഷാജന്‍ സ്‌കറിയയുടെ കേരളത്തിലേ വിശ്വസ്തനും മറുനാടന്‍ മലയാളിയുടെ മുന്‍ ഉപദേശകനുമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍. അദ്ദേഹം ഇപ്പോഴും യു.കെ കോടതി നടപടികള്‍ വിശ്വസിക്കുന്നില്ല എന്ന രീതിയില്‍ ഉരുണ്ട് കളിക്കുകയാണ്.

അദ്ദേഹം യു.കെ മലയാളികള്‍ക്കെതിരായ ഫേസ് ബുക്ക് പോസ്റ്റുകള്‍ക്ക് ലൈക്കും അടിക്കുന്നുണ്ട്. ഇദ്ദേഹം മാത്രമാണ് മാധ്യമ പ്രവര്‍ത്തകരില്‍ നിലവില്‍ ഷാജനും മറുനാടനും ഈ പ്രതിസന്ധി ഘട്ടത്തില്‍ കട്ട സപോര്‍ട്ടുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയം. ബി.ആര്‍.പി ഭാസ്‌കര്‍ ഈ ഘട്ടത്തിലും മറുനാടന്‍ മലയാളി ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്നത് ആശ്ചര്യകരമാണെന്ന് വിലയിരുത്തുന്നു

Top