പത്ത് ഫഹദ് ഫാസിൽ ചേർന്നാലും കമ്മട്ടിപ്പാടത്തിലെ ഗംഗയാവാൻ കഴിയില്ല; മഹേഷ് ഭാവന ആവാൻ വിനായകന് കഴിയും

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുളള പുരസ്‌കാരം ലഭിച്ച വിനായകനെ അഭിനന്ദിച്ചും അഭിനയത്തെ എടുത്തുപറഞ്ഞും നടന്‍ ഫഹദ് ഫാസില്‍. മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയ്താലും നന്നാകും. അത് ഞാന്‍ ചെയ്തത് പോലെ അല്ലാതെ മറ്റൊരു രീതിയില്‍ നന്നാകും മറ്റൊരു സ്വഭാവവും സംസ്‌കാരവുമൊക്കെയുളള നല്ലൊരു ചിത്രം. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ അഭിനയിച്ചാലും കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്ത കഥാപാത്രം ചെയ്യാനാകില്ലെന്നും ഫഹദ് പറഞ്ഞു.മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ചെയ്ത പോലത്തെ ഒരു സിനിമയാകില്ല. അത് വേറൊരു സിനിമ ആയിരിക്കും. അതിന് വേറൊരു സ്വഭാവവും വേറൊരു കള്‍ച്ചറുമൊക്കെ ഉണ്ടാവും. പക്ഷേ പത്ത് ഫഹദ് ഫാസിലിന് കമ്മട്ടിപ്പാടത്തിലെ വിനായകന്‍ ചെയ്ത റോള്‍ ചെയ്യാന്‍ പറ്റില്ല. വളരെ ക്ലിയറായിട്ടുളള കാര്യമാണ്. എനിക്കൊരിക്കലും അങ്ങനെയൊരു പടത്തില്‍, ഞാന്‍ ഔട്ട് ഓഫ് പ്ലേസ് ആയിരിക്കും. വിനായകന്‍ അസലായിരുന്നു ആ പടത്തില്‍

മഹേഷിന്റെ പ്രതികാരത്തിനുശേഷം ഒരു ഇടവേള എടുത്തത് സ്വകാര്യജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു. പൊതുവെ താനൊരു മടിയനാണെന്നും സെലക്ടീവാകാന്‍ വേണ്ടിയല്ലായിരുന്നു ഇടവേളയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പുരസ്‌കാരത്തിനായി മഹേഷിന്റെ പ്രതികാരം വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന അഭിപ്രായം തനിക്കില്ലെന്നും പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുന്നോ എന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ഫഹദ് വ്യക്തമാക്കി.
കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിന് സംസ്ഥാന സര്‍ക്കാര്‍ വിനായകനെ മികച്ച നടനായി തെരഞ്ഞടുത്തിരുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച മഹേഷിന്റെ പ്രതികാരത്തിന് മികച്ച ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരവും ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top