കൊടിഞ്ഞി ഫൈസല്‍ വധക്കേസ്; രണ്ടാം പ്രതി കൊല്ലപ്പെട്ട നിലയില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിപിനെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരൂരിലെ പുളിഞ്ചോട്ടില്‍ ഇന്നു രാവിലെ 7.30 ഓടെയാണ് വെട്ടേറ്റു ഗുരുതരമായ നിലയില്‍ വിപിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

വിപിന്റെ കൊലപാതകത്തെ തുടര്‍ന്നു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ട്.

ഇപ്പോള്‍ മോര്‍ച്ചറിയിലുള്ള വിപിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്കു കൊണ്ടുപോവും. ഫൈസല്‍ വധക്കേസിലെ മറ്റു പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

ആറു മാസങ്ങള്‍ക്കുമുമ്പാണ് കൊടിഞ്ഞിയില്‍ ഫൈസലെന്ന യുവാവ് കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് ഫൈസല്‍ ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് കേസ്.

ഗള്‍ഫില്‍ വച്ചായിരുന്നു ഫൈനല്‍ മതം മാറിയത്. 2016 നവംബര്‍ 19നു പുലര്‍ച്ചെയാണ് ഫാറൂഖ് നഗറില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം.

വിദേശത്തേക്ക് തിരിച്ചുപോവുന്നതിന്റെ തലേ ദിവസമാണ് ഫൈസല്‍ കൊല്ലപ്പെട്ടത്.

Latest
Widgets Magazine