പോണ്ടിച്ചേരി വ്യജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയുടെ അറസ്റ്റില്‍ കോടതി ഇടപെടല്‍

കൊച്ചി: പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ പ്രമുഖ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്. താരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവിട്ടത്.

പോണ്ടിച്ചേരിയിലെ പുതുച്ചേരിയില്‍ നികുതി വെട്ടിപ്പ് നടത്തി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. നടി അമലാ പോളും നടന്‍ ഫഹദ് ഫാസിലുമടക്കം കേരളത്തിലെ പല ഉന്നതരും വ്യാജ രജ്‌സ്‌ട്രേഷന്‍ നടത്തിയതിന് കുടുങ്ങിയിരുന്നു. പോണ്ടിച്ചേരിയിലെ വ്യക്തികളുടെ പേരിലാണ് വാഹിനം രജ്‌സിറ്റര്‍ ചെയ്യുക. തുടര്‍ന്ന് കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.

പൊലീസിന്റെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണമെന്ന് സുരേഷ് ഗോപിയോട് കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Latest
Widgets Magazine