നടന്‍ ശ്രീരാമന്‍ അന്തരിച്ചുവെന്ന് വാര്‍ത്ത: വീണ്ടും സോഷ്യല്‍ മീഡിയ മനോരോഗികളുടെ ക്രൂരത | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

നടന്‍ ശ്രീരാമന്‍ അന്തരിച്ചുവെന്ന് വാര്‍ത്ത: വീണ്ടും സോഷ്യല്‍ മീഡിയ മനോരോഗികളുടെ ക്രൂരത

കോഴിക്കോട്: മറ്റൊരു പ്രശസ്തനെ കൂടി കൊന്ന് സോഷ്യല്‍ മീഡിയ മനോരോഗികള്‍. പ്രമുഖ നടന്‍ വികെ ശ്രീരാമന്‍ അന്തരിച്ചതായാണ് പുതിയ പ്രചരണം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ശ്രീരാമന്‍ അന്തരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലുടെ വ്യാപകമായി പ്രചരിച്ചിരുന്നു.

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീരാമന്‍ പറഞ്ഞു. എഴുത്തിലും സിനിമയിലും വര്‍ഷങ്ങളായി സജീവ സാന്നിധ്യമാണ് ശ്രീരമാന്‍. നിരവധി താരങ്ങളെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്തി പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കാത്തത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നു.

Latest
Widgets Magazine