എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങി; കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ: എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ ജില്ലയിലെ കോയമ്പേടിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ എസിയില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. വീട്ടില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപകടമുണ്ടായ പ്രദേശത്ത് രാത്രിയില്‍ വൈദ്യുത തടസ്സമുണ്ടായിരുന്നെന്നും അതിനാല്‍ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാണ് ഇവര്‍ കിടന്നതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ രാത്രി വൈകി വൈദ്യുതി വന്നെങ്കിലും എസിയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിഷവാതകം പുറന്തള്ളുകയായിരുന്നുവെന്നാണ് വിവരം. ഇതാണ് മൂന്നുപേരുടേയും മരണത്തിന് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top