നടിക്കെതിരെ നിരന്തര ശല്യം: ആരാധകന്‍ അറസ്റ്റില്‍

മുംബൈ: നടിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ശല്യം ചെയ്ത ആരാധകന്‍ പിടിയില്‍. ഓണ്‍ലൈന്‍ വഴി നിരന്തരം സന്ദേശമയച്ചു സീരിയല്‍ താരത്തെ ശല്യപ്പെടുത്തിയ ആരാധകനെയാണു പോലീസ് അറസ്റ്റ് ചെയ്തത് മുംബൈയിലാണു സംഭവം. പ്രശസ്തയായ മറാത്തി സീരിയില്‍ നടിക്കാണ് ആരാധകന്റെ ശല്യം നേരിടേണ്ടി വന്നത്.

നടിയെ വലിയ ഇഷ്ടമാണെന്നും നേരില്‍ കാണണമെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ സന്ദേശമയച്ചു ശല്യം ചെയ്തതായി പോലീസ് പറഞ്ഞു. മെയ് 31 മുതല്‍ ഇയാള്‍ നിരന്തരം സന്ദേശമയക്കുകയായിരുന്നവെന്നും നടി പറഞ്ഞു.

സരണ്‍ ജോഷി എന്ന 30കാരനാണു പിടിയിലായത്. നടിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ഇയാള്‍ ഇമെയില്‍ വിലാസം തപ്പിയെടുത്ത് 40 ഓളം അശ്ലീല സന്ദേശങ്ങല്‍ നടിക്ക് അയച്ചിരുന്നു.ഐടി ആക്ട് കൂടാതെ ഐപിസി 509 വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest
Widgets Magazine