ഇതാണോ ഈ രാജ്യത്തെ നിയമം; ശക്തമായ ചോദ്യവുമായി ജീപ്പിന് മുന്നില്‍ കെട്ടിയിടപ്പെട്ട യുവാവ്; കെട്ടിയിട്ട മേജറിന് ബഹുമതി നല്‍കിയതിനെതിരെ പ്രതിഷേധം

ശ്രീനഗര്‍: കാശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ ചെരുക്കാനായി കാശ്മീരി യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സംഭവം വിവാദമായിരുന്നു. കെട്ടിയിട്ട മേജറിന് സൈനീക ബഹുമതി നല്‍കി എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി യുവാവ് രംഗത്തെത്തി.

താന്‍ മൃഗമാണോ എന്ന ചോദ്യമാണ് സൈനീക ഉദ്യോഗസ്ഥര്‍ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കൊണ്ടുപോയ ഫറൂഖ് ദാര്‍ എന്ന യുവാവ് രാജ്യത്തോടും, നീതിന്യായ വ്യവസ്ഥയോടും ചോദിക്കുന്നത്. ഇതാണോ രാജ്യത്തെ നിയമവ്യവസ്ഥ എന്ന ചോദ്യവുമായിട്ടാണ് ഫറൂഖ് മുന്നോട്ടുവന്നിരിക്കുന്നത്. തന്നെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പ്രകാരം നിയമവിധേയമാണോ എന്നാണ് ഫറൂഖിന്റെ ചോദ്യം. കെട്ടിയിട്ട് കൊണ്ടുപോകാനും പ്രദര്‍ശിപ്പിക്കാനും താന്‍ കാളയോ മറ്റോ ആണോ എന്നും യുവാവ് ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവിനെ ജിപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ മേജറിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്‌സ് കമന്‍ഡേഷന്‍ ബഹുമതിയാണ് നല്‍കിയത്. എന്നാല്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കല്ലേറ് തടയാന്‍ ശ്രമിച്ചതിന് അല്ല മേജറിന് ബഹുമതി നല്‍കിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. മേജറിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റായ ഒരു പ്രവര്‍ത്തി അംഗീകരിക്കുകയാണ് അദ്ധഹത്തിന് ബഹുമതി നല്‍കുന്നതിലൂടെ സൈന്യം ചെയ്തിരിക്കുന്നതെന്ന് കശ്മീരിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനീക ഉദ്യോഗസ്ഥരെ സൈന്യവും കേന്ദ്ര സര്‍ക്കാരും ഇങ്ങനെയാണ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കശ്മീരിലെ മിതവാദി നേതാക്കളില്‍ ഒരാളായ മിര്‍വൈസ് ഉമര്‍ ഫറൂഖ് പറയുന്നു.

Top