ഫാഷന്‍ ഷോ രംഗത്ത് ഞെട്ടിക്കുന്ന നിയമവുമായി ഫ്രാസന്‍സ്; മെലിഞ്ഞവരെ മോഡലിങ്ങില്‍ നിന്നും വിലക്കി; തെറ്റായ പ്രവണത തടയുക ലക്ഷ്യം

പാരീസ്: മോഡലിങ് രംഗത്തെ പിടിച്ച് കുലുക്കുന്ന നിയമവുമായി ഫ്രാന്‍സ്. മോഡലിങ്ങ് മേഖലയില്‍ നിന്ന് മെലിഞ്ഞ സ്ത്രീകളെ നിരോധിച്ചാണ് ഫ്രാന്‍സ് ഞെട്ടിച്ചിരിക്കുന്നത്. സൗന്ദര്യത്തിന് വേണ്ടി മോഡലുകള്‍ ആരോഗ്യം ശ്രദ്ധിക്കാതെ മെലിയുന്ന പ്രവണത ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നിയമം ഫ്രാന്‍സ് ആരോഗ്യവകുപ്പ് പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ മോഡലുകള്‍ക്ക് റാംമ്പില്‍ കയറാനാകു. നിയമപ്രകാരം മെലിഞ്ഞ ശരീര പ്രകൃതിയുള്ള മോഡലുകള്‍ക്ക് ഇനി മേഖലയില്‍ തുടരാനാകില്ല.
ഫാഷന്‍ രംഗത്തുള്ള തീരെ മെലിഞ്ഞ മോഡലുകള്‍ തെറ്റായ ആരോഗ്യ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന നിരീക്ഷണമാണ് മെലിഞ്ഞ മോഡലുകളെ നിരോധിക്കുന്നതിലേക്ക് ഫ്രാന്‍സിനെ എത്തിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് 53ലക്ഷം രൂപ വരെ പിഴയും 6 വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശീരം മെലിയുന്നതിന് വേണ്ടി ഭക്ഷണം ഒഴിവാക്കി ഒരു വ്യക്തി നേരിടുന്ന മാനസിക തകരാറിനെയും (അനോറെക്‌സിയ) ഫാഷന്‍ രംഗത്തുള്ള അനാരോഗ്യമായ പ്രവണതകളെയും നേരിടാനാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതെന്നാണ് ഫ്രാന്‍സ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ബോഡി മാസ് ഇന്‍ഡെക്‌സ് 18.5ല്‍ കുറഞ്ഞവരെ ഭാരക്കുറവുള്ളവരായാണ് കണക്കാക്കുന്നത്. ശരാശരി മോഡലിന്റെ ഉയരം 1.75 മീറ്റര്‍ (5.9 ഇന്‍ഞ്ചും) ഭാരം 50 കിലോഗ്രാമുമായാണ് കണക്കാക്കുന്നത്.

Top