മകളുടെ വിവാഹം മുടക്കാൻ അച്ഛൻ ആത്മഹത്യ ചെയ്തു; അതും കല്ല്യാണപ്പന്തലിൽ

സ്വന്തം മകളുടെ വിവാഹം മുടക്കാന്‍ അച്ഛന്‍ ആത്മഹത്യ ചെയ്യുന്ന സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലാണ് സംഭവം. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടൊപ്പം താമസിക്കുന്ന മകളുടെ വിവാഹത്തിന്റെ തലേദിവസമാണ് പിതാവ് തൂങ്ങിമരിച്ചത്. അതും വിവാഹപ്പന്തലില്‍. മുളന്തുരുത്തി കാരിക്കോട് കൂരാപ്പിള്ളി വീട്ടില്‍ കെപി വര്‍ഗീസാണ് ആത്മഹത്യ ചെയ്തത്. വധുവായ പെണ്‍കുട്ടി അടക്കം രണ്ട് മക്കളാണ് വര്‍ഗീസിനുള്ളത്. രണ്ട് വര്‍ഷമായി ഭാര്യയും മക്കളും വര്‍ഗീസില്‍ നിന്നും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. തുപ്പംപടിയിലെ സഹോദരിയുടെ വീട്ടിലാണ് ഭാര്യയും മക്കളും കഴിയുന്നത്. വിവാഹം നടത്താനിരുന്നതും ഈ വീട്ടില്‍ വെച്ചായിരുന്നു. വിവാഹ വാര്‍ത്ത അറിഞ്ഞത് മുതല്‍ അസ്വസ്ഥനായിരുന്ന വര്‍ഗീസ് കല്യാണം മുടക്കുമെന്ന് പലരോടും പറഞ്ഞിരുന്നതായി പരിചയക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന് മുന്നിലെ പന്തലില്‍ വര്‍ഗീസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹം മുടക്കാന്‍ വേണ്ടി ഇയാള്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ നിഗമനം.

Latest
Widgets Magazine