കൊല്ലത്ത് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് അച്ഛന്‍െ്‌റ അറിവോടെ: അമ്മയേയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചു

കൊല്ലം: തെന്മലയില്‍ 16കാരി പീഡിപ്പിക്കപ്പെട്ടത് ഭര്‍ത്താവിന്റെ ഒത്താശയോടെ എന്നു റിപ്പോര്‍ട്ട്. കടബാധ്യത തീര്‍ക്കാന്‍ പിതാവ് കുട്ടിയെ സുഹൃത്തുക്കള്‍ക്കു കാഴ്ച വയ്ക്കുകയായിരുന്നു. ക ഴിഞ്ഞ ദിവസമാണു കുട്ടിയെ കാണാതായത്. തുടര്‍ന്നു പോലീസ് നടത്തിയ തിരിച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു എന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.

സംഭവത്തില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടിരുന്നു. പെണ്‍കുട്ടിയേയും അമ്മയേയും അച്ഛന്‍ കൂട്ടുകാര്‍ക്കു കൈമാറുകയായിരുന്നു എന്നും പല സ്ഥലങ്ങളില്‍ വച്ചു നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നും കണ്ടെത്തി. കേസില്‍ അമ്മയും ബന്ധുവും അറസ്റ്റിലായി. എന്നാല്‍ അച്ഛന്‍ ഉള്‍പ്പെടെ ഉള്ള മൂന്നു പേര്‍ ഒളിവിലാണ്. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചു എന്നും പെണ്‍കുട്ടിമൊഴി നല്‍കിട്ടുണ്ട്.

പണമിടപാടിന്റെ ബാധ്യത തീര്‍ക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണു മകളെ കൈമാറിയത് എന്നു പറയുന്നു. കൊല്ലം പുളിയറയില്‍ ഫാം ഹൗസില്‍ പെണ്‍കുട്ടിയേയും അമ്മയേയും താമസിപ്പിച്ച് അച്ഛന്റെ സുഹൃത്ത് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതു തന്റെ അറിവോടെയാണ് എന്നു പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിയെ രക്ഷപെടുത്താന്‍ അമ്മുമ്മ ശ്രമിച്ചു എങ്കിലും ആ ശ്രമം പരാജയപ്പെട്ടു. അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടിയെ തിരിച്ചു കുട്ടി കൊണ്ടു പോയി പലര്‍ക്കായി കാഴ്ച വയ്ക്കുകയായിരുന്നു.

Latest
Widgets Magazine