മലപ്പുറത്ത് വിവാഹത്തലേന്ന് പിതാവ് മകളെ കുത്തിക്കൊന്നു.നാടിനെ നടുക്കിയ ക്രൂരത

അരീക്കോട്:നാടിനെ നടുക്കിയ കൊലപാതകം …അച്ഛൻ മകളെ കുത്തിക്കൊന്നു !മകളുടെ വിവാഹത്തലേന്നാണ് അച്ഛന്‍ മകളെ കുത്തിക്കൊന്നത്   പത്തനാപുരത്ത് പൂവത്തിക്കണ്ടിയില്‍ ആതിര(27)നെയാണ് പിതാവ് രാജന്‍ കുത്തിക്കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിതാവ് രാജന് വിവാഹത്തില്‍ പൂര്‍ണ സമ്മതം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലാണ് കൊലപാതകമെന്നാണ് അനുമാനം.സംഭവത്തില്‍ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top