ളോഹയിട്ട ഗുണ്ട; ഹര്‍ത്താലിന് മൂല്യനിര്‍ണയ ക്യാമ്പിലെത്തിയ അധ്യാപകന് സഖാവച്ചന്റെ മര്‍ദ്ദനം

കോഴഞ്ചേരി: കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കവെ കോളേജില്‍ മൂല്യനിര്‍ണയത്തിനായെത്തിയ അധ്യാപകന് സഖാവച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ. മാത്യൂസ് വാഴക്കുന്നം മര്‍ദ്ദിച്ചതായി പരാതി. എംജി സര്‍വ്വകലാശാല പരീക്ഷ മൂല്യനിര്‍ണയതതിനെത്തിയ കോഴഞ്ചേരി സെന്റ്. തോമസ് കോളേജ് മലയാള വിഭാഗം അധ്യാപകന്‍ ഡോ. ജെയ്‌സണ്‍ ജോസിനാണ് ഫാദറിന്റെ മര്‍ദ്ദനമേറ്റത്. റാന്നി സെന്റ്.തോമസ് കോളേജ് മലയാളവിഭാഗം അധ്യാപകനായ ഫാ. മാത്യൂസ് വാഴക്കുന്നം മര്‍ദ്ദിച്ചത്.

രാവിലെ മൂല്യനിര്‍ണയത്തിനായെത്തിയ ജെയ്‌സണെ രാവിലെ 10.15ന് സ്റ്റാഫ് റൂമില്‍ കയറി മര്‍ദ്ദിച്ചത്. മൂല്യനിര്‍ണയത്തിനായി പേപ്പര്‍ ആവശ്യപ്പെട്ട ജെയ്‌സണ്‍ ഫാ.വാഴക്കുന്നം പേപ്പറും നല്‍കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെക്കുറിച്ച് ഡോ. ബെറ്റിമോള്‍ മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ
ളോഹയിട്ടവരുടെ ലീലാവിലാസങ്ങള്‍..!

പ്രളയവും ശബരിമല അയ്യപ്പനും ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും ളോഹക്കുള്ളിലെ നീതിമാന്മാരുടെ ചോര തിളപ്പിന്റെ കഥകള്‍ തന്നെയാവുമായിരുന്നു മാധ്യമങ്ങളുടെ മുഖ്യവിഷയം.. ഏതായാലും ളോഹക്കുള്ളില്‍ വിങ്ങുന്നതു കാമത്തിന്റെ കാതരഭാവങ്ങള്‍ മാത്രമല്ല വൈരത്തിന്റെയും ഗുണ്ടായിസത്തിന്റെയും ബീഭത്സരൂപങ്ങള്‍ കൂടിയാണെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പത്തനംതിട്ട റാന്നി സെന്റ് തോമസ് കോളേജധ്യാപകനും തികഞ്ഞ സഖാവും ഡാന്‍സറുമായ വാഴക്കുന്നം തിരുമേനി ചെയ്തത്.

ഇന്നലെ 2/11/2018ല്‍ ബി.ജെ.പി.ഹര്‍ത്താല്‍ ദിനത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകന്‍ പേപ്പര്‍ വാല്യുവേഷന്‍ ക്യാംപില്‍ ഹാജരായതാണ് സഖാവിനെ ചൊടിപ്പിച്ചത്.. സഖാക്കളും സംഘികളും തമ്മിലുള്ള അന്തര്‍ദ്ധാര ഇത്ര സജീവമാണെന്നൊന്നും യൂണിവേഴ്‌സിറ്റിയുടെ ആജ്ഞ അനുസരിക്കാന്‍ പോയ പാവം അദ്ധ്യാപകന് അറിയില്ലായിരുന്നു.!

ഡപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ സഖാവുവാഴക്കുന്നം പേപ്പര്‍ കൊടുത്തില്ലാന്നു മാത്രമല്ല ധിക്കാരിയായ അദ്ധ്യാപകനെ തെറി വിളിക്കാനും മറന്നില്ല.! തിരുവസ്ത്രമുള്ളപ്പോള്‍ പിന്നെ എന്തുമാകാമല്ലോ

പ്രശ്‌നം അതുകൊണ്ടും പരിഹരിക്കപ്പെട്ടില്ല. ഇന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ കടന്നു കയറി സീറ്റിലിരുന്നു ജോലി ചെയ്തിരുന്ന അദ്ധ്യാപകനെ മര്‍ദ്ദിച്ചിട്ടേ വാഴക്കുന്നം പിന്‍മാറിയുള്ളൂ..! അപ്പോഴും ടിയാന്‍തിരുവസ്ത്രത്തിലായിരുന്നു എന്നതാണ് ഹൈലൈറ്റ്. !

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയ ദിവസം ലോറിയില്‍ കരേറി നിന്നു ആനന്ദനൃത്തം ചെയ്തതും ഇതേ തിരുവസ്ത്രത്തോടെ തന്നെയായിരുന്നു.. !അത് ഉദാത്തമായ ആവിഷ്‌കാരവും രാഷ്ട്രീയ സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരുന്നു.! പക്ഷേ അതൊന്നും, സന്തോഷ പ്രകടനമായാലും സമരമായാലും കന്യാസ്ത്രീകള്‍ക്ക് പാടില്ല എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട കേട്ടോ.!

ഒരു സംഘം തിരുവസ്ത്രക്കാര്‍ ഇടുക്കിയിലെ തെരുവീഥികളിലൂടെ തെറി വിളികള്‍ക്കിടയിലൂടെ പി.ടി.തോമസിന്റെ ശവഘോഷയാത്ര ,(പ്രതീകാത്മകമല്ല, വേണമെങ്കില്‍ ഇരിക്കപ്പിണ്ഡം എന്നു വിശേഷിപ്പിക്കാവുന്നത്) നടത്തുന്നതും കണ്ടിട്ട് ഏറെക്കാലമായിട്ടില്ല..

ഏതായാലും പുരോഹിതവര്‍ഗ്ഗത്തിന്റെ അധികാരമദവും അതിന്റെ പ്രകടനാത്മകതയും ആസുരതയുമാണ് സമകാലിക കേരള സമൂഹത്തിന്റെ നന്മകളെയാകെ കാര്‍ന്നുതിന്നുന്നത്..! അതിലേയ്ക്ക് കനത്ത സംഭാവനകള്‍, സൈബര്‍ കുറ്റകൃത്യം മുതല്‍ ഗുണ്ടായിസവും കൊലപാതകവും ബലാല്‍സംഗവും വരെ നടത്തിയിട്ടായാലും ,നല്കാന്‍ മടി കാണിക്കാത്ത ളോഹക്കാരെ ഓര്‍ത്ത് ഓരോ ക്രിസ്ത്യാനിക്കും ധൃതംഗപുളകിതരാകാം..!

ഡോ. ബെറ്റിമോള്‍ മാത്യു.

Top