ഒ​ന്‍പത് മാ​സം മുമ്പ് കാ​ണാ​താ​യ മകനെ മനുഷ്യക്കടത്തുകാരിൽ നിന്ന് രക്ഷിച്ച് പിതാവ്; വീഡിയോ വൈറല്‍

ഒ​ന്‍പത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ചെ​ന്നി​ന്‍റെ ആ​റു​വ​യ​സു​ള്ള മ​ക​ൻ ചെം​ഗ് ജി​യാ​ഫു​വി​നെ കാ​ണാ​താ​യ​ത്. സോം​ഗ്ഹോം​ഗ് പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ ത​ന്‍റെ മ​ക​നെ തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ അ​ദ്ദേ​ഹം ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​തി​നി​ട​യി​ൽ ദി​വ​സ​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​പോ​യ​ത് അ​ദ്ദേ​ഹം അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ന​ഗ​ര​ത്തി​ൽ വെ​ച്ച് അ​ജ്ഞാ​ത​രാ​യ മൂ​ന്ന് പേ​ർ​ക്കൊ​പ്പ​മു​ള്ള​ത് ത​ന്‍റെ മ​ക​നാ​ണെ​ന്ന് ചെ​ൻ തി​രി​ച്ച​റി​ഞ്ഞു. ക​ണ്ട​മാ​ത്ര​യി​ൽ ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ മ​ക​ന്‍റെ സ​മീ​പ​ത്തേ​ക്ക് ഓ​ടിച്ചെന്നു. കു​ട്ടി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Latest
Widgets Magazine