ഫോട്ടോഷോപ്പിനു പിന്നാലെ ജനരക്ഷായാത്രയ്ക്കു ടാഗ് വിവാദവും; ആകെ നാണംകെട്ട് ബിജെപി

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: ജനരക്ഷായാത്രയുടേതെന്ന പേരിൽ കൊച്ചിയിലെ സണ്ണി ലിയോണിന്റെ സന്ദർശന ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത് നാണംകെട്ട ബിജെപി നേതൃത്വം വീണ്ടും പുലിവാല് പിടിച്ചു. നേരത്തെ സണ്ണി ലിയോണിന്റെ ചിത്രം ബിജെപി യാത്രയുടേതെന്ന പേരിൽ പോസ്റ്റ് ചെയ്ത് സംസ്ഥാന നേതൃത്വം പുലിവാല് പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജനരക്ഷായാത്രയുടെ ചിത്രം അശ്ലീല സൈറ്റിനു ടാഗ് ചെയ്ത് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പുലിവാലിൽ കുടുങ്ങിയത്.
കണ്ണൂരിൽ നിന്നും കേരള രക്ഷായാത്ര ആരംഭിച്ചപ്പോൾ മുതൽ തന്നെ അബദ്ധങ്ങളുടെ ഘോഷയാത്രയായിരുന്നു. ആദ്യ ദിനം മുതൽ യാത്ര ആരംഭിച്ചപ്പോൾ പകുതിയ്ക്ക് വച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുങ്ങി. പിണറായിയിലൂടെ കാൽനടയായി നടക്കുമെന്നു വെല്ലുവിളിച്ച ശേഷമായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ മുങ്ങൽ.
ഇതിനു പിന്നാലെയാണ് കൊച്ചിയിൽ സണ്ണി ലിയോൺ എത്തിയതിന്റെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്ത് ഫെയ്‌സ്ബുക്കിൽ ഇട്ടതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിൽ ഫോട്ടോ ടാഗ് ചെയ്ത് വി.മുരളീധരൻ വിവാദത്തിൽ കുടുങ്ങിയത്. അഡൽസ് ഒൺലി കേളകം കേളകം എന്ന സൈറ്റിലാണ് മുരളീധരൻ ജനരക്ഷായാത്രയുടെ ചിത്രങ്ങൾ ടാഗ് ചെയ്തത്. സംഗതി വിവാദമായെങ്കിലും ചിത്രം നീക്കം ചെയ്യാൻ നേതൃത്വം ഇനിയും തയ്യാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top