സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടുന്നു!.. എ.കെ.ജി.വിരുദ്ധ പരാമര്‍ശം ബൽറാം നിയമക്കുരുക്കിലേക്ക്

കൊച്ചി : എ.കെ.ജിക്കെതിരായ ഫെയ്‌സ്‌ബുക്ക്‌ പരാമര്‍ശത്തിന്റെ പേരില്‍ തൃത്താല എം.എല്‍.എ: വി.ടി. ബല്‍റാം നിയമക്കുരുക്കിലേക്ക്‌. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷനേതാവും സി.പി.എമ്മിന്റെ ജനകീയ മുഖവുമായിരുന്ന എ.കെ.ജിയെ ബാലപീഡകനായി ചിത്രീകരിച്ചെന്നാണ്‌ ആരോപണം. ഇതു സംബന്ധിച്ച നിയമവശം പരിശോധിക്കാന്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായാണു വിവരം. ടി.പി. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട പോസ്‌റ്റില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു വിധേയമായതിനു പിന്നാലെയാണ്‌ അദ്ദേഹം നിയമക്കുരുക്കിലാകുന്നത്‌. സി.പി.എമ്മിനെതിരേ നവമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്ന ബല്‍റാമിനെ ഇതുവരെ സൈബര്‍ സഖാക്കളാണു നേരിട്ടിരുന്നത്‌. എ.കെ.ജിക്ക്‌ എതിരായ പരാമര്‍ശം ഉണ്ടായതോടെ ഉന്നത സി.പി.എം. നേതാക്കള്‍ പരസ്യമായി രംഗെത്തത്തി.

എ.കെ.ജിയെ സംബന്ധിച്ചുള്ള ബല്‍റാമിന്റെ വിലയിലരുത്തലിനെക്കുറിച്ച്‌ രാഹുല്‍ഗാന്ധിയും എ.കെ. ആന്റണിയും അഭിപ്രായം വ്യക്‌തമാക്കണമെന്ന്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. ആദ്യപരാമര്‍ശം വിവാദമായതിനു പിന്നാലെ പോസ്‌റ്റ്‌ ന്യായീകരിച്ച്‌ ബല്‍റാം വീണ്ടും ഫെയ്‌സ്‌ബുക്കില്‍ കുറിപ്പിട്ടതാണു സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്‌. “എ.കെ.ജി പലര്‍ക്കും വിഗ്രഹമായിരിക്കാം. എന്നുവച്ച്‌ അദ്ദേഹത്തിന്റെ വ്യക്‌തിജീവിതത്തെക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്ന്‌ ഭക്‌തന്മാര്‍ വാശി പിടിച്ചാല്‍ അതു എപ്പോഴും നടന്നുവെന്ന്‌ വരില്ല” എന്നായിരുന്നു ഇന്നലത്തെ കുറിപ്പ്‌.എ.കെ.ജി. വിവാദം നവമാധ്യമങ്ങളില്‍ കത്തിപ്പടരുന്നതിനിടെ വെള്ളിയാഴ്‌ച രാത്രി തൃത്താലയില്‍ എം.എല്‍.എ ഓഫീസിനു നേരെ അക്രമം ഉണ്ടായതും പോസ്‌റ്റിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ടി.പി.വധ ഗൂഢാലോചനക്കേസ്‌ കൃത്യമായി അന്വേഷിക്കാതെ ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്ന പോസ്‌റ്റ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഒന്നാകെ വെട്ടിലാക്കിയി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top