ചാനലിന്റെ പേരില്‍ കോടികളുടെ ലോണെടുത്തിട്ടും റിപ്പോര്‍ട്ടര്‍ ചാനലിലെ ജീവനക്കാര്‍ പട്ടിണിയില്‍; എം വി നികേഷ് കുമാറിനെതിരെ പരസ്യ പ്രതിഷേധവമുായി ജീവനക്കാര്‍

കൊച്ചി: ചാനലിന്റെ പേരില്‍ കോടികളുടെ ലോണും ഓഹരി പിരിവും നടത്തിയട്ടും റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാര്‍ പട്ടിണിയില്‍. മാസങ്ങളായി ശമ്പളം മുടങ്ങിയ ജീവനക്കാര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ചനലിന്റെ പേരില്‍ എം വി നികേഷ് കുമാര്‍ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് ആറുകോടി ലോണെടുത്തത്. എന്നിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ നികേഷ് കുമാര്‍ ഒളിച്ചുകളി തുടരുകയാണ്.

കോടികളുടെ ഓഹരിതട്ടിപ്പിന്റെ പേരില്‍ നിയമ നടപടി നേരിടുന്ന നികേഷ് കുമാര്‍ ശമ്പളം നല്‍കാതെ ജീവനക്കാരെ കൊണ്ട് പണിയെടുപ്പിക്കുന്ന പുതിയ തന്ത്രമാണ് പയറ്റുന്നത്. നികേഷിന്റെ പത്രപ്രവര്‍ത്തന മാതൃകയില്‍ ആകൃഷ്ടനായി അദ്ദേഹത്തിനെതിരെ എതിരാളികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ പ്രതിരോധിക്കാനും മറ്റും ഉറച്ചുനിന്നവരാണ് ഇപ്പോള്‍ ശമ്പളം കിട്ടാത്തതിനെതിരെ പോസ്റ്റിട്ട് രംഗത്തെന്നുത് എന്നതും ശ്രദ്ധേയമാണ്. അത്രയ്ക്കും സഹികെട്ട നിലയിലേക്ക് ചാനലിലെ കാര്യങ്ങള്‍ പോകുന്നുവെന്നതിന്റെ സൂചനയാവുകയാണ് ഒരു റിപ്പോര്‍ട്ടറുടെ ഫേയ്‌സ് ബുക്ക് കുറിപ്പ്. ജീവിതം തന്നെ വഴിമുട്ടിയ നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്ന് വ്യക്തമാക്കി നല്‍കിയ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. ‘നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ… രണ്ടുമാസം കഴിഞ്ഞു ഒരുറുപ്യാ ശമ്പളയിനത്തില്‍ കിട്ടീട്ട്.. നികേഷേട്ടന്‍, മ്മള്ക്കൊക്കെ ജീവിക്കണംട്ടാ..’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉയര്‍ന്നതോടെയാണ് ചാനല്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിട്ടുള്ളത്. 12 കോടിരൂപ തട്ടിയെടുത്തു എന്ന ആരോപണവമാണ് നികേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് കൂടാതെ റിപ്പോര്‍ട്ടര്‍ ടിവിക്ക് വേണ്ടി പണം മുടക്കിയ മറ്റു പലരും നികേഷിനെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നയാപൈയ കൈയില്‍ ഇല്ലാതെ ഇന്ത്യാവിഷന്‍ ചാനല്‍ വിട്ടിറങ്ങിയ ശേഷമാണ് നികേഷ് റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങാന്‍ പുറപ്പെട്ടത്. ഇതിനായി പലരില്‍ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു.

ഇങ്ങനെ പലരോടും ഓഹരി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഓഹരി നല്‍കാതെയും ഓഹരി തട്ടിപ്പിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്തുവെന്നാണ് നികേഷിനെതിരായാ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന ലാലിയ ജോസഫ് നല്‍കി പരാതിയില്‍ നികേഷ് അറസ്റ്റിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം തൊടുപുഴ കോടതി തള്ളിയിരുന്നു. ഇതോടെ നികേഷിനെയും ഭാര്യ റാണിയെയും ഏത് സമയം വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.

ചാനില്‍ നിന്ന് നേരത്തെ രാജിവച്ച നിരവധി ജീവനക്കാര്‍ക്ക് മാസങ്ങളുടെ കുടിശികയാണ് നികേഷ് കുമാര്‍ നല്‍കാനുള്ളത്. അത് ചോദിക്കുന്നവര്‍ക്ക ് കൃത്യമായ മറുടി നല്‍കാനും നികേഷ് തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പിന് വേണ്ടി കോടികള്‍ പൊട്ടിച്ച നികേഷാണ് പണമില്ല എന്ന സ്ഥിരം പല്ലവി പാടുന്നത്. ഓഹരി ഉടമകളെ പറ്റിച്ച് പരസ്യ വരുമാനവും സ്വന്തം അക്കൗണ്ടിലേയ്ക്കാണ് മാറ്റിയിരുന്നത്. നിലവില്‍ പരസ്യ ഏജന്‍സികളുടേയും ചാനല്‍ റേറ്റിങ് ഏജന്‍സികളുടേയും പട്ടികയില്‍ നിന്ന് റിപ്പോര്‍ട്ടര്‍ പുറത്താണ്. ഇതിനിടയിലാണ് ശമ്പളത്തെ ചൊല്ലി ജീവനക്കാര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top