ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

ഫോട്ടോവിനു ലഭിച്ച കമന്റുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് പ്രിയാമണി; താരം വിവാഹനിശ്ചയ ഫോട്ടോ നീക്കം ചെയ്തു

വിവാഹ നിശ്ചയ ഫോട്ടോവിനു ലഭിച്ച കമന്റുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് നടി പ്രിയാമണി. നെഗറ്റീവ് കമന്റുകളില്‍ മനംമടുത്ത് പ്രിയാമണി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്തു. ചലച്ചിത്ര താരങ്ങള്‍ എന്തെങ്കിലും ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അശ്ലീല കമന്റുകള്‍ അടിക്കുന്ന ചിലരുടെ സ്ഥിരം ശീലമാണ്.

കഴിഞ്ഞ ദിവസമാണ് പ്രിയാ മണിയുടെയും കാമുകന്‍ മുസ്തഫ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രം ഇന്ന് പ്രിയാ മണി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം പോസ്റ്റ് ചെയ്തയുടന്‍ നെഗറ്റീവായ കമന്റുകളില്‍ ചിത്രത്തില്‍ നിറഞ്ഞു. ഇതില്‍ മനംമടുത്താണ് പ്രിയാ മണി ചിത്രം നീക്കം ചെയ്തത്. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് പ്രിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇത് തന്റെ ജീവിതമാണെന്നും മാതാപിതാക്കളോടും പ്രതിശ്രുത വരനോടും അല്ലാതെ മറ്റാരോടും മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നും പ്രിയാ മണി പറഞ്ഞു.
ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. ഈ വര്‍ഷം അവസാനം ഇരുവരുടെയും വിവാഹം നടക്കും. ഐ.പി.എല്ലിനിടെയാണ് ഇരുവരും കണ്ടു മുട്ടിയത്. മുസ്തഫയുടെ ഹ്യുമര്‍ സെന്‍സും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാ മണി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Latest
Widgets Magazine