കമലിന് പിന്തുണ പ്രഖ്യാപിക്കാന്‍ മോഹന്‍ലാലുള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിയില്ല; പങ്കെടുത്തത് മഞ്ജുവാര്യരും അനൂപ് മേനോനും മാത്രം

കൊച്ചി: കമലിനു പിന്തുണ പ്രഖ്യാപിച്ച് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടുനിന്നു. അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ എം ടി. വാസുദേവന്‍ നായരും സംവിധായകന്‍ കമലും നടന്‍ മോഹന്‍ലാലും വിമര്‍ശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു ഫെഫ്കയുടെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. മോഹന്‍ലാലിന്റെ പേരുണ്ടായിട്ടും ലാല്‍ പരിപാടിക്ക് എത്തിയില്ല.

ഇടത് പക്ഷ ആഭിമുഖ്യമുള്ളവര്‍ക്കൊപ്പം നടി മഞ്ജു വാര്യര്‍ ചടങ്ങിനെത്തി. അഭിനയ രംഗത്ത് നിന്ന് അനൂപ് മേനോനും കെപിഎസി ലളിതയും മാത്രമാണ് പങ്കെടുത്തത്. നടി മഞ്ജു വാരിയര്‍ പ്രതിജ്ഞാ വാചകം ചൊല്ലി. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജോഷി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലാല്‍, കെപിഎസി ലളിത, ജി.പി. വിജയകുമാര്‍, എസ്.എന്‍. സ്വാമി, ജി.എസ്. വിജയന്‍, ഷോബി തിലകന്‍, കുക്കു പരമേശ്വരന്‍, ബ്ലെസി, സിയാദ് കോക്കര്‍, അനൂപ് മേനോന്‍, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, ഷാഫി, മെക്കാര്‍ട്ടിന്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, രഞ്ജിത് ശങ്കര്‍, സുഗീത്, ആര്‍. ഉണ്ണി, ജിബു ജേക്കബ്, ബോബന്‍ സാമുവല്‍, മാര്‍ത്താണ്ഡന്‍, എം.എ. നിഷാദ്, വിനോദ് വിജയന്‍ തുടങ്ങിയവരും പങ്കെടുത്തു.manju

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചലച്ചിത്ര മേഖലയിലുള്ളവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നു ഫെഫ്ക ജന.സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയവും മതപരവുമായ ഭിന്നാഭിപ്രായങ്ങള്‍ക്കിടയിലും മതനിരപേക്ഷതയോടെ നിലകൊള്ളുന്നവരാണു ചലച്ചിത്ര പ്രവര്‍ത്തകര്‍. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വേട്ടയാടുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ ഇടങ്ങള്‍ നിലനിര്‍ത്താന്‍ കലാകാരന്മാര്‍ക്കു കഴിയണമെന്നു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ പറഞ്ഞു. ഒന്നിനെയും ആട്ടിപ്പായിക്കുന്നതല്ല ഇന്ത്യയുടെ പാരമ്പര്യം.

വ്യത്യസ്ത ആശയങ്ങളെ എല്ലാക്കാലത്തും ഇരുകയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണു നമ്മുടേത്. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കലാകാരന്മാരെ ചട്ടുകമാക്കരുതെന്നു സംവിധായകന്‍ സിദ്ദീഖ് പറഞ്ഞു. തെറ്റു ചൂണ്ടിക്കാണിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ്ലറിന്റെ ഭാഷ ആവര്‍ത്തിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്ന ചിലരെങ്കിലും നാട്ടിലുണ്ടെന്നു കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

Top