പോര്‍ച്ചുഗല്‍-സ്‌പെയ്ന്‍ മത്സരം സമനിലയില്‍ (3-3……ഹാട്രിക്ക് തികച്ച് ക്രിസ്റ്റ്യാനോ

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍-സ്‌പെയ്ന്‍ മത്സരം സമനിലയില്‍ (3-3……ഹാട്രിക്ക് തികച്ച് ക്രിസ്റ്റ്യാനോ.റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗ സമനിലയിൽ .അത്യന്തം ആവേശം നിറഞ്ഞുനിന്ന ഗ്രൂപ്പ് ബി മൽസരത്തിൽ സ്പെയിനും പോർച്ചുഗലും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനമാണ് പോർച്ചുഗലിന് സമനില സമ്മാനിച്ചത്. 4 (പെനൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. സ്പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോൾ (24, 55) നേടി. നാച്ചോയുടെ വകയാണ് അവരുടെ മൂന്നാം ഗോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും സെർജിയോ റാമോസിന്റെ സ്പെയിനും പോരിനിറങ്ങുമ്പോൾ ലോകം ശ്വാസം വിടാൻ പോലു മറന്ന് കളികാണുമെന്നുറപ്പ്. റയൽ മഡ്രിഡിൽ ഒന്നിച്ചു കളിക്കുന്ന റൊണാൾഡോയും റാമോസും നേർക്കുനേർ എത്തുമ്പോൾ ക്രിസ്റ്റ്യാനോയുടെ മുന്നേറ്റമാണോ, റാമോസിന്റെ പ്രതിരോധമാണോ മികച്ചതെന്ന ചോദ്യവുമുയരും. ലോകകപ്പ് ഫൈനലിൽ ഇതു വരെ കളിക്കാൻ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേരു മാറ്റാനാണു ക്രിസ്റ്റ്യാനോയുടെ ചിറകിലേറി പറങ്കിപ്പടയെത്തുന്നത്.

Latest