മികച്ച നടന്‍ വിനായകന്‍; ചിത്രം മഹേഷിന്റെ പ്രതികാരം; സിനിമാ പാരഡൈസോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓഡിയന്‍സ് പോളിന്റെ അടിസ്ഥാനത്തില്‍ 12 അംഗ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വിനായകനാണ് മികച്ച നടന്‍. രജീഷ വിജയനും സായി പല്ലവിയും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

മഹേഷിന്റെ പ്രതികാരം മികച്ച ചിത്രമായപ്പോള്‍ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. സമഗ്ര സംഭാവനയ്ക്കുള്ള സിനിമാ പാരഡീസോയുടെ പ്രത്യേക പുരസ്‌കാരത്തിന് നടന്‍ ഇന്ദ്രന്‍സ് അര്‍ഹനായി.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ
ചിത്രം – മഹേഷിന്റെ പ്രതികാരം
സംവിധായകന്‍ – ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം)
നടന്‍ – വിനായകന്‍ (കമ്മട്ടിപ്പാടം)
നടി – രജിഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം), സായ് പല്ലവി (കലി)
തിരക്കഥ – ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധാനം – ബിജിബാല്‍ (മഹേഷിന്റെ പ്രതികാരം)
സഹനടി – രോഹിണി (ആക്ഷന്‍ ഹീറോ ബിജു, ഗപ്പി)
സഹനടന്‍ – മണികണ്ഠന്‍ ആര്‍ ആചാരി (കമ്മാട്ടിപ്പാടം)
ഛായാഗ്രഹണം – ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സിനിമാ പാരഡീസോ സ്പെഷ്യല്‍ ഹോണററി അവാര്‍ഡ് -ഇന്ദ്രന്‍സ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top