സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു; കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ അഞ്ജാത സുന്ദരി ആരാണെന്നുള്ള ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി കിട്ടിയിട്ടില്ല.

സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അത് ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ജയറാമിന്റെ അഞ്ച് കസിന്‍ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ആ പൂച്ചയെ അയച്ചത്. എന്നാല്‍ അത് മഞ്ജു വാര്യരാണെന്നാണ് ഇപ്പോള്‍ കണ്ടുപിടുത്തം നടന്നിരിക്കുന്നത്.

മഞ്ജു വാര്യരാണ് പൂച്ചയെ അയച്ചതിനുള്ള തെളിവുകളുമായി സോഷ്യല്‍ മീഡിയ തന്നെ രംഗത്തെത്തയിരിക്കുകയാണ്. ആറാം തമ്പുരാനിലെ ഒരു ദൃശ്യം വെച്ചു കൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്തിയത്.

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ പൂച്ചയും ആറാം തമ്പുരാനിലെ പൂച്ചയും തമ്മിലുള്ള സാമ്യതയാണ് പൂച്ചയെ മഞ്ജു വാര്യരാണ് അയച്ചതെന്നള്ള നിഗമനത്തിലെത്തിയിരിക്കുന്നത്.
trreeeb
അതിനൊപ്പം കുറച്ച് ദിവസം മുമ്പ് ഒരു പരസ്യത്തിലും മഞ്ജു വാര്യര്‍ പൂച്ചയുമായി എത്തിയിരുന്നു. ഇതും പലതരം ട്രോളുകള്‍ക്ക് കാരണമായി മാറിയിരുന്നു.

Top