യുവ സംവിധായികയ്ക്ക് എതിരെ തമിഴകം; വ്യാപക പ്രതിഷേധവും വധഭീഷണിയും

തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ ജീവിതം സിനിമയാക്കിയ സംവിധായികയ്ക്ക് എതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ് തമിഴ്നാട്ടില്‍.

വധഭീഷണിയെത്തുടര്‍ന്ന് യുവസംവിധായിക ഒളിവില്‍. തോട്ടിപ്പണി ചെയ്യുന്ന തമിഴ് ജനതയുടെ ദുരിത ജീവിതം പകര്‍ത്തിയ ദിവ്യാ ഭാരതിക്കെതിരെയുള്ള പ്രതിഷേധമാണ് വ്യാപിക്കുന്നത്.

divk

ഫെബ്രുവരി 17 നായിരുന്നു കക്കൂസ് എന്ന ദിവ്യയുടെ ഡോക്യുമെന്‍റെറി പുറത്തിറങ്ങിയത്.

പള്ളാര്‍ സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് ദിവ്യാ ഭാരതിയുടെ സിനിമയെന്നാരോപിച്ചാണ് പുതിയ തമിഴകം പാര്‍ട്ടി രംഗത്തുവന്നിട്ടുള്ളത്. ഈ സമുദായക്കാര്‍ക്ക് പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണിത്.

പോലീസ് കേസ് കൂടാതെ ഫോണിലൂടെ വധഭീഷണിയും അസഭ്യ വര്‍ഷവും കാരണം യുവസംവിധായിക ഒളിവില്‍ കഴിയുകയാണ് ഇപ്പോള്‍. തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്ന ജനവിഭാഗം തന്നെയാണ് സംവിധായികയ്‌ക്കെതിരെ വധഭീഷണി നടത്തുന്നത്.

Latest
Widgets Magazine