ഡോക്ടറോടും നഴ്സിനോടും അപമര്യാദയായി പെരുമാറി, ഭീഷണിപ്പെടുത്തലും; കനയ്യ കുമാറിനെതിരെ കേസ്

പട്ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനും അവരെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. പട്ന എയിംസ് ആശുപത്രിയിലെ ഡോക്ടറോടും നഴ്‌സിനോടും സുരക്ഷാ ജീവനക്കാരോടും ഇവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

സംഭവത്തില്‍ നടപടിയെടുത്തില്‍ സമരത്തിലേക്ക് പോകുമെന്ന ഡോക്ടര്‍മാരുടെ സംഘടന നിലപാടെടുത്തതോടെയാണ് പട്‌ന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സഹപ്രവര്‍ത്തകരും. ഇവര്‍ ആശുപത്രിയില്‍ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്‌സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി.

എന്നാല്‍ എ.ഐ.എസ്എഫ് ആരോപണങ്ങള്‍ നിഷേധിച്ചു. സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്എഫ് നേതാവായ കനയ്യകുമാര്‍ ബീഹാറിലെ ബെഗുസാരായ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Top