തേങ്ങയുടെ കൂടെ ആഴിയിലേക്ക് 5000 രൂപയും; രക്ഷകരായത് അഗ്‌നിരക്ഷാ സേന

ശബരിമല: ആഴിയില്‍ തേങ്ങ എറിയുന്നതിനൊപ്പം പോയത് കൈയ്യിലിരുന്ന അയ്യായിരം രൂപ. തമിഴ്‌നാട് സ്വദേശിയ്ക്ക് മുന്നില്‍ രക്ഷകരായത് അഗ്നി രക്ഷാ സേനാംഗങ്ങളാണ്. തമിഴ്നാട് സ്വദേശി മണികണ്ഠന്‍ തേങ്ങ ആഴിയിലേക്ക് എറിഞ്ഞപ്പോള്‍ ഒപ്പം പണവും എറിഞ്ഞത്. എന്നാല്‍ പണം കത്തിത്തുടങ്ങുന്നതിന് മുമ്പായി അഗ്നി രക്ഷാ സേനാംഗങ്ങള്‍ എത്തി അത് പുറത്തെടുത്തത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.കമ്പിവേലിക്കപ്പുറത്തേക്ക് പണം വീണുവെങ്കിലും തീയില്‍പ്പെട്ടില്ല. ആഴി ജ്വലിക്കുന്നതിന് ഇടയില്‍ അഗ്‌നിരക്ഷാ സേനയുടെ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ വി.സി.വിശ്വനാഥിന്റേയും സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാറിന്റേയും നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാര്‍, ഫയര്‍മാന്‍മാരായ വിപിന്‍, ഹരിന്‍ എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ ഉപയോഗിത്ത് പണം തിരികെ എടുത്ത് കൊടുക്കുകയായിരുന്നു.

Latest
Widgets Magazine