കൊച്ചി ഗോഡൗണില്‍ വന്‍ തീപിടിത്തം; ആറ് നിലകളിലും തീപടര്‍ന്നു; തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രുന്നു

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വന്‍ അഗ്നിബാധ. പാരഗണിന്‍റെ ഗോഡൗണിലാണ് വന്‍ തീപിടിത്തമുണ്ടായത്. ആറ് നിലകളിലായുള്ള കെട്ടിടത്തിന്‍റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നിട്ടുണ്ടെന്നാണ് വിവരം. അഗ്നിശമനസേനയുടെ ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍നിന്ന് കനത്തപുക ഉയരുന്നുണ്ട്. തീ അണക്കാനായി കൂടുതല്‍ അഗ്നിസുരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കെട്ടിടത്തിന് പൂര്‍ണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം.

Top