ആക്രമണത്തിനിരയായ നടിയുടെ ആദ്യ പ്രതികരണം ഇന്‍സ്റ്റാഗ്രാമില്‍; താന്‍ തിരിച്ചുവരിക തന്നെ ചെയ്യും; പ്രതിസന്ധികളെ തരണം ചെയ്യും

കൊച്ചി: പ്രതിസന്ധികളെ തരണംചെയ്യുമെന്ന് ആക്രമണത്തിന് ഇരയായ നടി. താന്‍ തിരിച്ചു വരിക തന്നെ ചെയ്യുമെന്നും നടി. ഇന്‍സ്റ്റഗ്രാമിലാണ് തിങ്കളാഴ്ച അവരുടെ പ്രതികരണമെത്തിയത്. സംഭവത്തിന് ശേഷം ആദ്യമായാണ് നടി പരസ്യമായി പ്രതികരിക്കുന്നത്.

” ജീവിതം പലതവണ എന്നെ തളര്‍ത്തിയിട്ടുണ്ട്.ദുഃഖങ്ങളും പരാജയങ്ങളും അനുഭവിച്ചറിഞ്ഞു. എല്ലാത്തവണയും ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. ഞാന്‍ മടങ്ങിവരിക തന്നെ ചെയ്യും. പിന്തുണച്ചവര്‍ക്കും സ്നേഹിച്ച് കൂടെ നിന്നവര്‍ക്കും നന്ദി.” സന്ദേശത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top