Connect with us

Lifestyle

കടല്‍ത്തിരമാലകളോട് പൊരുതാന്‍ എത്തിയ യുവതി; ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന രേഖയുടെ ജീവിത കഥ

Published

on

പുരുഷന്മാര്‍ അടക്കി വാഴുന്ന മേഖലകളിലേയ്‌ക്കെല്ലാം സ്ത്രീകള്‍ എത്തുന്ന കാലഘട്ടമാണിത്. ആണുങ്ങള്‍ മാത്രം വിലസിയിരുന്ന തൊഴില്‍ മേഖലകളെല്ലാം ഇന്ന് സ്ത്രീകളും കയ്കടത്തുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ എത്തില്ല എന്ന് കരുതിയിരുന്ന തൊഴില്‍ മേഖലകളും ധാറാളം ഉണ്ടായിരുന്നു. അതിലൊന്നാണ് മത്സ്യബന്ധന മേഖല. കടലില്‍ പോയി മീന്‍ പിടിക്കുക എന്നത് സാധാരണക്കാരായ പുരുഷന്മാര്‍ക്കുപോലും തെല്ലൊരു അമ്പരപ്പുണ്ടാക്കുന്നതാണ്. എന്നാല്‍ അവിടെയും വെന്നിക്കൊടി പാറിക്കാന്‍ ഒരാളെത്തിയിരിക്കുകയാണ്.

ചാവക്കാട് സ്വദേശിയായ രേഖയാണ് വള്ളവും വലയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ മത്സ്യബന്ധന വനിത തൊഴിലാളിയാണ് രേഖ കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള 45കാരിയായ രേഖയുടെ നെട്ടോട്ടം നേരം വെളുക്കുമ്പോള്‍ തന്നെ തുടങ്ങും. നേരം വെളുക്കുമ്പോള്‍ തന്നെ തന്റെ മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവര്‍ ഉണ്ടാകും ഭര്‍ത്താവ് കാര്‍ത്തികേയന് ഒപ്പമാണ് തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്നത്. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികള്‍ തുഴഞ്ഞ് പോകും. പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് തങ്ങള്‍ക്ക് എന്നാണ് രേഖയുടെ മറുപടി.

തന്റെ ഭര്‍ത്താവിനൊപ്പം വള്ളത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ പണി നിര്‍ത്തി പോവുകയും പുതിയ പണിക്കാര്‍ക്ക് കൊടുക്കാന്‍ വേണ്ട ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് 10 വര്‍ഷം മുന്‍പാണ് ഭര്‍ത്താവിനെ സഹായിക്കാന്‍ രേഖ തീരുമാനിച്ചത്. സംസ്ഥാനത്തെ ഫിഷറീസ് ഡിപാര്‍ട്‌മെന്റിന്റെ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിതയാണ് രേഖ. ഈ അടുത്താണ് കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രേഖയെ ആദരിച്ചിരുന്നു.

പുഴകളിലും കായലുകളിലുമൊക്കെ മത്സ്യം പിടിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ടെങ്കിലും ഇതുപോലൊരാള്‍ വേറയെുണ്ടാവില്ല. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഏക ഇന്ത്യന്‍ വനിത രേഖയാണ്. സാധാരണ സ്ത്രീകള്‍ പോകാത്ത ഈ ജോലിക്ക് പ്രതികൂല കാലാവസ്ഥയെപ്പോലും മറികടന്നാണ് രേഖ കടലിലേക്ക് പോകുന്നത്. മീന്‍പിടിക്കുന്ന കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ മിടുക്കും രേഖയ്ക്കുണ്ട്. രേഖയുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Lifestyle

പന്ത്രണ്ട് വര്‍ഷം വേശ്യവൃത്തി നടത്തിയ യുവതി പറയുന്നു; പുരുഷന്‍മാരല്ല കുറ്റക്കാര്‍ അവരുടെ ഭാര്യമാരാണ്

Published

on

ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് മറ്റസ്ത്രീകളെ തേടിപോകുന്നുണ്ടെങ്കില്‍ കുറ്റക്കാര്‍ ഭാര്യമാരാണെന്നാണ് വര്‍ഷങ്ങളായി വേശ്യവൃത്തിചെയ്യുന്ന യുവതിയുടെ അഭിപ്രായം. തന്റെ അടുത്തെത്താറുള്ള പുരുഷന്മാരുമായി സംസാരിച്ചാണ് ഓസട്രേലിയക്കാരിയായ ഗ്വെയ്നീത്ത് ദാമ്പത്യത്തെ സംബന്ധിച്ച നിഗമനങ്ങളിലെത്തിയത്. സന്തോഷവാന്മാരായ പുരുഷന്മാര്‍ ഒരിക്കലും ഭാര്യയെ ചതിക്കില്ലെന്ന് അവര്‍ പറയുന്നു. ഇതുസംബന്ധിച്ച് ഗ്വെയ്നീത്ത് എഴുതിയ ‘ഹൗ ടു ലവ് വിത്ത് യുവര്‍ ബ്രെയിന്‍’ എന്ന പുസ്തകം ഓസ്ട്രേലിയയില്‍ ഏറെ പ്രശസ്തമാണ്. തന്റെയടുത്തെത്തുന്നയാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കാറില്ലെങ്കിലും അയാളെ സന്തോഷിപ്പിച്ചുമാത്രമേ മടക്കിയയച്ചിരുന്നുള്ളൂവെന്നും ഗ്വെയ്നീത്ത് പറയുന്നു 12 വര്‍ഷത്തെ വേശ്യാവൃത്തിക്കിടെ പതിനായിരത്തിലേറെ പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട തനിക്ക് പുരുഷന്മാര്‍ അവിഹിത ബന്ധത്തിന് പോകുന്നതിന്റെ കാരണം വ്യക്തമായി പറയാനാകുമെന്ന് ഗ്വെയ്നീത്ത് വ്യക്തമാക്കുന്നു.

മറ്റൊരു സ്ത്രീക്കൊപ്പം പോകാനുള്ള പുരുഷന്റെ തീരുമാനത്തിനുപിന്നില്‍ ശാരീരികമായ സംതൃപ്തിയെക്കാളും മാനസികമായ സംതൃപ്തിക്കാണ് സാധ്യതയെന്നും ഗ്വെയ്നീത്ത് പറയുന്നു. തനിക്കരികിലെത്തിയിട്ടുള്ളവരുമായി ദീര്‍ഘനേരം സംസാരിക്കുന്നത് തന്റെ രീതിയായിരുന്നുവെന്നും അതില്‍നിന്ന് കിട്ടിയ അറിവുകളാണ് ഈ രംഗത്ത് പുസ്തകമെഴുതാന്‍ മാത്രം അറിവുകള്‍ തനിക്ക് നേടിത്തന്നതെന്നും അവര്‍ പറയുന്നു.

താനൊരു പുരുഷനാണെന്നും തനിക്ക് ആവശ്യമുള്ളത് ഭാര്യയില്‍നിന്ന് കിട്ടുന്നില്ലെന്നുമുള്ള തോന്നലാണ് വേശ്യകളുടെ അടുത്തേക്ക് ഒരാളെ നയിക്കുന്നത്. ദാമ്പത്യത്തിലെ സന്തോഷമില്ലായ്മയില്‍നിന്നാണ് ഈ തോന്നലുകള്‍ ഉടലെടുക്കുന്നത്. സന്തോഷത്തോടെയും സംതൃപ്തിയോടെയും മുന്നേറുന്ന ജീവിതത്തില്‍ സെക്സും വളരെ ആസ്വാദ്യകരമായി മുന്നേറുന്നുണ്ടാകുമെന്നും ഗ്വെയ്നീതത്ത് പറയുന്നു.

പത്ത് കാരണങ്ങളാണ് അവിഹിതത്തിലേക്ക് പുരുഷനെ നയിക്കുന്നതെന്ന് ഗെയ്നീത്ത് ചൂണ്ടിക്കാട്ടുന്നു. ലൈംഗികമായ അസ്വസ്ഥതകള്‍, തന്റെ ലൈംഗിക ഭാവനകള്‍ പൂര്‍ത്തിയാക്കാനാകാതെ വരിക, പങ്കാളിയോടുള്ള പ്രതികാരം, അപ്രതീക്ഷിതമായി കിട്ടുന്ന അവസരം, വികാരങ്ങള്‍ നിയന്ത്രിക്കാനാകെ വരിക, കൗതുകം, പൗരുഷം തെളിയിക്കണമെന്ന മോഹം, കൂട്ടുകെട്ട്, ചങ്ങാതിമാരുടെ പ്രേരണ, ലൈംഗിക ബന്ധത്തിലുണ്ടാകുന്ന ഇടവേളകള്‍ എന്നിവയൊക്കെ പുരുഷനെ പരസ്ത്രീയിലേക്ക് നയിക്കാമെന്ന് ഗ്വെയ്നീത്ത് പറയുന്നു.

കിടപ്പറയില്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുപറയാത്തവരുടെ ലൈംഗിക ജീവിതം ആസ്വാദ്യകരമായിക്കില്ലെന്ന് ഗ്വെയ്നീത്ത് പറയുന്നു. ഇത്തരം പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധത്തിനും സാധ്യത കൂടുതലാണ്. പരസ്പരം മറച്ചുവെക്കാനില്ലാതെ ജീവിച്ചാല്‍ ആസ്വാദ്യകരമായ ലൈംഗിക ജീവിതവും സംതൃപ്തമായ ദാമ്പത്യവും നയിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

extramustards

വേനസ്വേലയെന്ന് കേൾക്കുമ്പോൾ രോമാഞ്ചിതരാകുന്ന മലയാളി കമ്മ്യൂണിസ്റ്റുകൾ കാണുക അർധനഗ്നയായ യുവതിയെ; രാജ്യം ദാരിദ്രത്തിൽ ഉഴറുമ്പോൾ അടിച്ച് പൊളിച്ച് ഹ്യൂഗോഷാവേസിന്റെ മകൾ അടങ്ങുന്ന സംഘം: അർധനഗ്നയായി ബീച്ചിൽ അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Published

on

ഇൻർനാഷണൽ ഡെസ്‌ക്

വെനസ്വേല: ഈ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ പേര് പറയുമ്പോൾ തന്നെ മലയാളികളായ കട്ട കമ്മ്യൂണിസ്റ്റുകളുടെ രോമം എണീറ്റ് നിൽക്കും. വെനസ്വേല, അർജന്റീന, ക്യൂബ ഈ രാജ്യങ്ങൾ മലയാളത്തിലെ കട്ട കമ്മ്യൂണിസ്റ്റുകളായ വിപ്ലവ കാരികളുടെ സ്വപ്‌ന ഭൂമികളാണ്. എന്നാൽ, ഈ സ്വപ്‌നൂമികളിൽ നടക്കുന്നത് മക്കൾ രാഷ്ട്രീയമാണെന്നറിഞ്ഞാൽ കേരളത്തിലെ വിപ്ലവ സിംഹങ്ങളുടെ നട്ടെല്ലൊടിയും.

pap
വിപ്ലവ കേരളത്തിന്റെ വീര പോരാളി വെനസ്വേലൻ ഭരണാധികാരി ഹ്യൂഗോ ഷാവേസിന്റെ ഏറ്റവും ഇളയ മകളുടെ കഥകേട്ടാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മൂക്കത്ത് വിരൽ വയ്ക്കും.hug1 38 വയസ് മാത്രം പ്രായമുള്ള ഈ കൊച്ചുമകളാണ് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന.

party

മരിയ ഗബ്രിയേല എന്ന യുവതിയുടെ വരുമാനം നാല് ബില്യൺ യുഎസ് ഡോളറിന് അടുത്ത വരും. വിദേശരാജ്യങ്ങളിലെ രഹസ്യനിക്ഷേപങ്ങളുടെ കണക്ക് കേട്ടാൽ ഇതിന്റെ എട്ടിരട്ടിയുണ്ടാകുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ പത്തിലേറെ ബാങ്കുകളിൽ ഇവർക്ക് രഹസ്യ അക്കൗണ്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.

hug2
2002 ൽ ഹ്യൂഗോ ഷാവേസിനെയും ഫിഡൽ കാസ്‌ട്രോയേയും ഒ്ന്നിച്ചിരുത്താൻ നടത്തിയ നീക്കത്തിലൂടെ മരിയയാണ് തന്റെ ഹീറോയെന്ന് ഷാവേസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പണക്കാരനായിരിക്കുക തെറ്റാണ് എന്ന് പ്രഖ്യാപിച്ച ഹ്യൂഗോ ഷാവേസിന്റെ മകളാണ് ഇപ്പോൾ കോടികൾ കയ്യിലിട്ട് അമ്മാനമാടുന്നത്. അമേരിക്കയിലെ വേനസ്വേലയുടെ ഓൾട്ടർനേറ്റീവ് അംബാസിഡർ പദവിയിലാണ് ഇവർ നേരത്തെ വിരാചിച്ചിരുന്നത്.

hug

ഈ പദവി ഉപയോഗിച്ചാണ് ഇവർ കോടികൾ വാരിക്കൂട്ടിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രാജ്യത്തെ പണപ്പെരുപ്പം അതിന്റെ എല്ലാ സീമകളും ലംഘിച്ച് കുതിക്കുമ്പോഴാണ് മുൻ വിപ്ലവ നേതാവിന്റെ മകൾ കോടികളുടെ അധിപയായി മാറിയിരിക്കുന്നത്. രാജ്യത്ത് പരീക്ഷാ ഫീസുകൾ വൻ തോതിൽ വർധിച്ച് മാനം മുട്ടി നിൽക്കുമ്പോൾ അടുത്തിടെ വിപ്ലവ നേതാവിന്റെ മകൾ കടലിലെ വൻ പാർട്ടിയിൽ അർധനഗ്നയായി കഴിയാൻ മാത്രം ചിലവഴിച്ചത് കോടികളാണ്.

hud
ഹ്യൂഗോ ഷാവിന്റെ പിൻഗാമി നിക്കോളാസ് മഡൂറോ അടുത്തിടെ വിവാദത്തിൽ നിറഞ്ഞത് വൻ പാർട്ടി രാജ്യത്ത് നടത്തിയാണ്. കോടികളാണ് ഈ പാർട്ടിയ്ക്ക് വേണ്ടി ഒഴുക്കിയത്. രാജ്യത്തെ സാധാരണക്കാർ ഇപ്പോഴും പട്ടിണി പാവങ്ങളായി തുടരുമ്പോഴാണ് നിക്കോളാസ് മഡൂറോ രാജ്യത്ത് വൻ പാർട്ടി നടത്തിയത്. നിക്കോളാസ് മഡൂറോ അഭിനയിച്ച് സിനിമ വൈറലായി മാറിയതിന്റെ ആഘോഷത്തിനായി രണ്ടു ലക്ഷം ടൺ മീറ്റാണ് ഇസ്താംബുള്ളിലെ ചെഫ് സാൾട്ട് ബേ ഇൻ റസ്റ്ററണ്ടിൽ മാത്രം നിക്കോളാസ് മഡൂറോയും സംഘവും ആഘോഷമായി പൊടിച്ചു കളഞ്ഞത്.

hugo
നിക്കോളാസ് മഡൂറോയുടെ രണ്ടാം കമാൻഡർ ഇൻ ചീഫ് ഡിയസോഡാ കാബെല്ലോയുടെ മകളാണ് ഈ പട്ടികയിൽ ഏറ്റവും ആർഭാടത്തോടെ ജീവിതം കഴിക്കുന്നത്. തന്റെ സൗന്ദര്യസംരക്ഷണത്തിനും ആർഭാട ജീവിതത്തിനുമായി കുട്ടി ഒറു മാസം ഒരു ലക്ഷം യുഎസ് ഡോളർ വരെ ചിലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Continue Reading

Lifestyle

കാമുകനൊപ്പം കെട്ടിപ്പുണരുമ്പോൾ ;ഓർക്കുക!!! ചിലപ്പോ ചിലര്‍ക്ക് ഇഷ്ടപ്പെടില്ല, എങ്കിലും സാരമില്ല: തിരക്ക് ഇല്ലെങ്ങില്‍ ഈ കുറിപ്പ് മുഴുവനായും വായിക്കുക: വൈറല്‍ പോസ്റ്റ്

Published

on

ചിലപ്പോ ചിലർക്ക് ഇഷ്ടപ്പെടില്ല. എങ്കിലും സാരമില്ല പറയാൻ ഉള്ളത് ഞാൻ എവിടെയും പറയും അതാണ് എന്റെ രീതി. നാം ഇന്ന് സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ് “തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും, പാർക്കിലും, തിയറ്ററുകളിലും കാമുകന്റെ കൂടെ നടക്കുന്ന പെണ്കുട്ടികൾ.”

സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്, മുഖം മറച്ച്, ഇങ്ങനെ നടപ്പാ ആരും എന്നെ അറിയുന്നില്ല എന്ന ധാരണയിൽ കാമുകനൊപ്പം സഞ്ചരിക്കുമ്പോൾ നീ ഒന്ന് ചിന്തിച്ചിട്ട് ഉണ്ടോ വഞ്ചിക്കുന്നത് ആരെയൊക്കെയാണെന്ന് കാമുകനൊപ്പം കറങ്ങാൻ പോകാൻ വേണ്ടി വീട്ടുകാരെയും പറ്റിച്ചു പല പല കാരണങ്ങൾ പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾlove4

അതിരാവിലെ എഴുന്നേറ്റ് തന്റെ മകളെ സന്തോഷത്തോടെ പറഞ്ഞയക്കുവാൻ വേണ്ടി കഴിക്കാൻ കൊണ്ടുപോകാനുമുള്ള ഭക്ഷണവും ഉണ്ടാക്കി നിന്നെ ഒരുക്കി വിട്ട ശേഷം നീ ക്ലാസ്സിൽ ഉണ്ടാകും നിന്നെ ഓർത്തു വിശ്വസിച്ച് വീട്ടിൽ ഇരിക്കുന്ന മാതാവിനെയാണ് നീ ആദ്യം വഞ്ചിക്കുന്നതെന്ന് നീ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ.

നീ അറിയുന്നുണ്ടോ നിന്റെ കൂട്ടുകാരുടെ മുന്നിൽ നീ ചെറുതാകാതിരിക്കാൻ അവരെ കൊണ്ട് പറ്റുന്നതെല്ലാ സൗകര്യങ്ങളും ഒരുക്കാനായി പൊരി വെയിലിനെയും തകർത്ത മഴയെയും മഞ്ഞിനെയും ഒന്നും വക വെക്കാതെ നിന്റെ നല്ലതിന് വേണ്ടി പണി എടുക്കുന്ന പിതാവിനെയാണ് വഞ്ചിക്കുന്നതെന്ന് നീ ഓർക്കാറുണ്ടോ. അവർക്ക് കിട്ടത്താ സുഖങ്ങളാണ് നിങ്ങൾക്ക് വേണ്ടി ഒരുക്കിത്തരുന്നത്.love2

കാമുകനൊപ്പം പോകുന്ന നിന്നെ നേരിൽ കാണേണ്ട സാഹചര്യം ഉണ്ടായാൽ നിന്റെ പിതാവിന്റെയോ , മതാവിന്റേയോ ഇടനെഞ്ചിലെ പിടച്ചിൽ എന്താന്നു അറിയാമോ നീ കാമുകനുമൊത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കൊണ്ട് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ …

നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിന്റെ സഹോദരങ്ങൾ, എന്തു മാത്രം വേദന അനുഭവിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ സ്വന്തം മകളെ ജീവനുതുല്ല്യം സ്നേഹിക്കുകയും വിശ്വവസിക്കുകയും ചെയ്യുന്ന അവർ നീ കാരണം സമൂഹത്തിനു മുന്നിൽ തലതാഴ്ത്തുമ്പോൾ ഇടനെഞ്ചു പിടഞ്ഞു പോകും.love3

ഇപ്പോൾ സ്നേഹത്തോടെ കൊണ്ടുനടക്കുന്ന നിന്റെ കാമുകൻ നാളെ നിന്നെ ചതിച്ചാൽ നിനക്ക് ഉണ്ടാകുന്ന മാനഹാനി, അതിനെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ.നാളെ ഈ കാമുകൻ നിന്നെ ഉപേക്ഷിച്ചാൽ ഇതൊന്നും അറിയാത്ത പവിത്രമായ മനസ്സും ശരീരവും ആഗ്രഹിച്ച് നിന്നെ വിവാഹം ചെയ്യാൻ പോകുന്ന വരനെ കുറിച്ച് നീ ഓർക്കാറുണ്ടോ.മുഖം മറച്ചിരുന്നു കാമുകനൊപ്പം പോകുമ്പോൾ കാമുകി നിന്നെ ആർക്കും മനസ്സിലാകില്ല എന്ന് കരുതുംമ്പോൾ ഒന്നോർക്കുക love 1

സ്വന്തം മകളെയോ സഹോദരിയെയോ തിരിച്ചറിയാൻ ഒരു മാതാവിനും പിതാവിനും സഹോദരങ്ങൾക്കും നിന്റെ മുഖം കാണണം എന്നൊന്നും ഇല്ല ഇതു കണ്ട് പ്രതികരിച്ചാൽ അവരെ ദുരഭിമാനികൾ, ദുഷ്ടർ എന്നെക്കെ പറഞ്ഞു തെള്ളിക്കളയുകയും ചെയ്യുന്നു.പ്രണയിക്കണം അതൊരിക്കലും ശരീരത്തോട് ആകരുത് , മനസ്സിനോടാണ് വേണ്ടത്. മനസ്സിനോട് പ്രണയമുള്ളവർ ആരും, ഇങ്ങനെ ഒന്നും ചെയ്യില്ല ഒളിച്ചും പാത്തും സിനിമയ്ക്ക് പോകുവോ ബീച്ചിൽ പോകുവോ ഒന്നും ചെയ്യില്ല

എന്നും കാണുന്നതും സംസാരിക്കുന്നതും അല്ല പ്രണയം, കാണാതിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സ്വപ്നങ്ങളാണ് പ്രണയം.പരസപരം കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതാണ് പ്രണയം.
കണ്ണകന്നാലും മനസ്സകലാത്തതാണ് പ്രണയം.അകലങ്ങളിൽ നിന്നും പരസ്‌പരം ഓർക്കുന്നതാണ് പ്രണയം. ആ പ്രണയത്തിന് മുഖം മറക്കലുകൾ ഇല്ല,കള്ളത്തരങ്ങൾ ഇല്ല. ശരീരസുഖങ്ങൾ ഇല്ല. നിന്റെ സ്പർശനം ആഗ്രഹിക്കുന്നവർക്ക് നിന്റെ ശരീരമാണ് വേണ്ടത്.അത് അനുവദിക്കില്ല എന്ന് ആരുടെയും മുഖത്ത് നോക്കി പറഞ്ഞാൽ അന്ന് നിന്നെ വിട്ട് പോകുന്നവരെ നിനക്ക് കാണാൻ കഴിയും,ശരീരത്തെ പ്രണയിക്കാതെ ഹൃദയത്തെ പ്രണയിക്കൂ മനസിലാക്കിയാൽ എല്ലാവർക്കും കൊള്ളാം

Continue Reading
International6 hours ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Entertainment7 hours ago

സിക്‌സ് പാക്കില്‍ നിന്നും റൈസ് പാക്കിലേയ്ക്ക്: സുദേവ് നായരുടെ ചിത്രങ്ങള്‍ വൈറലാകുന്നു

Kerala9 hours ago

മമ്മൂട്ടിയ്ക്ക് ഹുങ്കാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; മോഹന്‍ലാലിനെ കണ്ടതിലെ വിരോധം

Kerala10 hours ago

മാപ്പ് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള; ടിക്കാറാം മീണയ്‌ക്കെതിരെ കോടതിയെ സമീപിക്കും

Kerala14 hours ago

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫില്‍ പോര്..!! പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും തന്നില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി

International15 hours ago

യാത്രാമൊഴി നൽകി ശ്രീലങ്ക; മുന്നറിയിപ്പ് അവഗണിച്ചതിന് നൽകിയത് വലിയവില

fb post16 hours ago

ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

Kerala16 hours ago

ശക്തമായ പോളിംഗ് ബിജെപിയ്ക്ക് സാധ്യതയേറുന്നോ…? കൂട്ടിയും കിഴിച്ചും ഒരുമാസം

National2 days ago

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി

Kerala3 days ago

പ​യ്യ​ന്നൂ​രി​ൽ അ​ൻ​പ​തു​കാ​ര​നെ ട്രെ​യി​നി​ൽ നി​ന്നും ത​ള്ളി​യി​ട്ടു

National3 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

Kerala16 hours ago

ശക്തമായ പോളിംഗ് ബിജെപിയ്ക്ക് സാധ്യതയേറുന്നോ…? കൂട്ടിയും കിഴിച്ചും ഒരുമാസം

International6 hours ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

fb post16 hours ago

ഉയർന്ന പോളിംഗ് ആചാരാനുഷ്ഠാനങ്ങളിൽ വ്രണിത ഹൃദയരായ വീട്ടമ്മമാർ പ്രതികരിച്ചതോ? ബാലചന്ദ്രമേനോൻ എഴുതുന്നു

Kerala2 weeks ago

ലോക്‌സഭ ഇലക്ഷൻ: കേരളത്തില്‍ ഇടത് തരംഗം; എന്‍ഡിഎയ്ക്കും സീറ്റ്; ഏറ്റവും പുതിയ സര്‍വേഫലം പറയുന്നത് ഇങ്ങനെ

National2 days ago

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി

International15 hours ago

യാത്രാമൊഴി നൽകി ശ്രീലങ്ക; മുന്നറിയിപ്പ് അവഗണിച്ചതിന് നൽകിയത് വലിയവില

Crime2 weeks ago

സീരിയല്‍ നടിക്ക് പീഡനം..!! മലയാളത്തില്‍ അമ്മവേഷം ചെയ്യുന്ന നടിയെ ഭീഷണിപ്പെടുത്തി യുവാവ് പീഡനത്തിനിരയാക്കി

Kerala14 hours ago

വോട്ടെടുപ്പിന് പിന്നാലെ യുഡിഎഫില്‍ പോര്..!! പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും തന്നില്ലെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി

Crime2 weeks ago

അമ്മ നടിയെ പീഡിപ്പിച്ചത് ഹോട്ടലിലും വീട്ടിലുംവച്ച്..!! ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു

Trending

Copyright © 2019 Dailyindianherald